---
title: "ട്രെയിനിൽ യുവതിയെ ശല്യം ചെയ്തു ; പാലക്കുഴ സ്വദേശി അറസ്റ്റിൽ "
english_title: "A Palakuzha native was arrested for harassing a young woman on a train."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/330045/a-palakuzha-native-was-arrested-for-harassing-a-young-woman-on-a-train"
published_at: "2025-12-08T14:57:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69369a1b41bbf_arrest.jpg"
keywords: []
---

# ട്രെയിനിൽ യുവതിയെ ശല്യം ചെയ്തു ; പാലക്കുഴ സ്വദേശി അറസ്റ്റിൽ 

> **Lead Summary:** കൂത്താട്ടുകുളം : ട്രെയിനിൽ യുവതിയെ ശല്യം ചെയ്ത‌ കൂത്താട്ടുകുളം പാലക്കുഴ സ്വദേശിയെ റെയിൽവേ പോലീസ് അറസ്റ്റ‌് ചെയ്തു.

## Article Content

കൂത്താട്ടുകുളം : ട്രെയിനിൽ യുവതിയെ ശല്യം ചെയ്ത‌ കൂത്താട്ടുകുളം പാലക്കുഴ സ്വദേശിയെ റെയിൽവേ പോലീസ് അറസ്റ്റ‌് ചെയ്തു.

പാലക്കുഴ ചെറുവേലിൽ മനോജ് ആണ് കോട്ടയം റെയിൽവേ പോലീസിന്റെ പിടിയിലായത്. പാലക്കുഴയിലെ സി.പി.എം പ്രവർത്തകനും. കൂത്താട്ടുകുളം ബി.ആർ.സിയിലെ മുൻ ജീവനക്കാരനായിരുന്നു. ഇന്നലെ രാവിലെ കന്യാകുമാരി ഐലൻഡ് എക്സ‌്സ്പ്രസ്സ് ട്രെയിനിലാണ് സംഭവം.

മദ്യ ലഹരിയിൽ ആയിരുന്ന പ്രതി യുവതിയെ നിരന്തരം ശല്യം ചെയ്യുകയായിരുന്നു. യുവതി നൽകിയ പരാതിയെ തുടർന്ന് ട്രെയിൻ കോട്ടയത്ത് എത്തിയപ്പോൾ ഇയാളെ അറസ്‌റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ കൈവശത്ത് നിന്ന് മദ്യവും പിടികുടിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതിയെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/330045/a-palakuzha-native-was-arrested-for-harassing-a-young-woman-on-a-train)