---
title: "കിഴകൊമ്പിലെ പള്ളികളിലും അമ്പലത്തിലും മോഷണശ്രമം ; പൂട്ടുകൾ തകർത്ത നിലയിൽ"
english_title: "Attempted theft at churches and temples in the East; locks broken"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/330043/attempted-theft-at-churches-and-temples-in-the-east-locks-broken"
published_at: "2025-12-08T14:53:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6936992c975c7_xdftyiu.jpg"
keywords: []
---

# കിഴകൊമ്പിലെ പള്ളികളിലും അമ്പലത്തിലും മോഷണശ്രമം ; പൂട്ടുകൾ തകർത്ത നിലയിൽ

> **Lead Summary:** കൂത്താട്ടുകുളം : കിഴകൊമ്പ് പിൻമറ്റം ഭഗവതി ക്ഷേത്രം, കിഴകൊമ്പ് സെയ്ൻ്റ് മേരീസ് യാക്കോബായ-ഓർത്തഡോക്‌സ് ചാപ്പലുകൾ എന്നിവിടങ്ങളിൽ മോഷണശ്രമം നടന്നു.

## Article Content

കൂത്താട്ടുകുളം : കിഴകൊമ്പ് പിൻമറ്റം ഭഗവതി ക്ഷേത്രം, കിഴകൊമ്പ് സെയ്ൻ്റ് മേരീസ് യാക്കോബായ-ഓർത്തഡോക്‌സ് ചാപ്പലുകൾ എന്നിവിടങ്ങളിൽ മോഷണശ്രമം നടന്നു.

പിൻമറ്റം ഭഗവതീ ക്ഷേത്രത്തിൻ്റെ ചുറ്റമ്പലത്തിലേക്ക് പ്രവേശിക്കുന്ന പ്രധാനവാതിലിന്റെ പൂട്ട് തകർത്തനിലയിലാണ്. പിൻമറ്റം സബ് ഗ്രൂപ്പ് ഓഫീസിന്റെ വാതിലിൻ്റെ പൂട്ടും തകർത്തിട്ടുണ്ട്.ക്ഷേത്രത്തിൽനിന്ന് ഒന്നും നഷ്‌ടപ്പെട്ടതായി കണ്ടെത്തിയിട്ടില്ലെന്ന് പിൻമറ്റം സബ് ഗ്രൂപ്പ് ഓഫീസർ രഞ്ജന പറഞ്ഞു.

വടകര സെയ്ന്റ്റ് ജോൺസ് യാക്കോബായ-ഓർത്തഡോക്‌സ് പള്ളികളുടെ കിഴകൊമ്പിലെ സെയ്ന്റ് മേരീസ് ചാപ്പലുകളിലെ ഓഫീസ് മുറികളിലും മോഷണശ്രമം നടന്നു. ഓർത്തഡോക്സസ് ചാപ്പലിൻ്റെ ഓഫീസ്മുറിയുടെ പൂട്ട് തകർത്തിട്ടുണ്ട്. ഒന്നും നഷ്‌ടപ്പെട്ടിട്ടില്ലെന്ന് വികാരി ഫാ. ഏലിയാസ് മണ്ണാത്തിക്കുളം പറഞ്ഞു. യാക്കോബായ ചാപ്പലിലും മോഷണശ്രമമുണ്ടായെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് വികാരി ഫാ. തോമസ് പീച്ചിയിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/330043/attempted-theft-at-churches-and-temples-in-the-east-locks-broken)