---
title: "ട്രെയിനിൽനിന്ന് എറിഞ്ഞുകൊടുത്ത കഞ്ചാവ് കൊണ്ടുപോകുന്നതിനിടെ യുവതി പിടിയിൽ"
english_title: "Woman arrested while carrying cannabis thrown from train"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/330018/woman-arrested-while-carrying-cannabis-thrown-from-train"
published_at: "2025-12-08T13:17:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693683cf721e9_rry.jpg"
keywords: []
---

# ട്രെയിനിൽനിന്ന് എറിഞ്ഞുകൊടുത്ത കഞ്ചാവ് കൊണ്ടുപോകുന്നതിനിടെ യുവതി പിടിയിൽ

> **Lead Summary:** നെടുമ്പാശേരി : ട്രെയിനിൽനിന്ന് എറിഞ്ഞുകൊടുത്ത കഞ്ചാവ് കൊണ്ടുപോകുന്നതിനിടെ യുവതി പിടിയിൽ. ഒഡിഷ കണ്ഡമാൽ സ്വദേശിനി ശാലിനി ബല്ലാർ സിങ്ങിനെയാണ് നെടുമ്പാശേരി പൊലീസ് പിടികൂടിയത്. ഞായർ പുലർച്ചെ നെടുവന്നൂരാണ് സംഭവം. ട്രെയിനിൽനിന്ന്‌ പൊതികൾ വലിച്ചെറിയുന്നതുകണ്ട് നാട്ടുകാർ പൊലീസിനെ അറിയിക്കുകയായിരുന്നു. 

## Article Content

നെടുമ്പാശേരി : ട്രെയിനിൽനിന്ന് എറിഞ്ഞുകൊടുത്ത കഞ്ചാവ് കൊണ്ടുപോകുന്നതിനിടെ യുവതി പിടിയിൽ. ഒഡിഷ കണ്ഡമാൽ സ്വദേശിനി ശാലിനി ബല്ലാർ സിങ്ങിനെയാണ് നെടുമ്പാശേരി പൊലീസ് പിടികൂടിയത്. ഞായർ പുലർച്ചെ നെടുവന്നൂരാണ് സംഭവം. ട്രെയിനിൽനിന്ന്‌ പൊതികൾ വലിച്ചെറിയുന്നതുകണ്ട് നാട്ടുകാർ പൊലീസിനെ അറിയിക്കുകയായിരുന്നു. 

തുടർന്ന് പൊലീസെത്തി നടത്തിയ പരിശോധനയിലാണ് പൊതികൾ ശേഖരിച്ച് പോകുന്ന ശാലിനിയെ കണ്ടത്. ഇവരുടെ ബാഗിൽ നാല് പൊതികളിലായി എട്ടുകിലോ കഞ്ചാവുണ്ടായിരുന്നു.റെയിൽവേ സ്റ്റേഷനുകളിൽ പൊലീസ് പരിശോധന ശക്തമാക്കിയതോടെയാണ് കഞ്ചാവുകടത്തിന്‌ പുതിയ തന്ത്രം പരീക്ഷിച്ചത്. 10 ദിവസത്തിനിടെ മൂന്നുതവണയായി എറണാകുളം സ‍ൗത്ത്‌ റെയിൽവേ സ്‌റ്റേഷനിൽമാത്രം 92 കിലോ കഞ്ചാവ്‌ പിടിച്ചെടുത്തിരുന്നു.

ആളൊഴിഞ്ഞ സ്ഥലവും കഞ്ചാവ്‌ ശേഖരിക്കാനുള്ള ആളെയും നേരത്തേ കണ്ടുവയ്ക്കും. ട്രെയിനിൽ കൊണ്ടുവരുന്ന കഞ്ചാവ് ആ ഭാഗത്ത് എത്തുമ്പോൾ പുറത്തേക്ക് എറിയും. മുൻനിശ്‌ചയിച്ചപ്രകാരം കാത്തുനിൽക്കുന്നവർ കഞ്ചാവുമായി സ്ഥലം വിടും. ഇവർ നേരത്തേ ഈ രീതിയിൽ കഞ്ചാവ് കടത്തിയിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. റൂറൽ ജില്ലാ പൊലീസ് മേധാവി എം ഹേമലതയുടെ നേതൃത്വത്തിൽ ഡിവൈഎസ്‌പി ടി ആർ രാജേഷ്, ഇൻസ്പെക്ടർ ആർ രാജേഷ്, സബ് ഇൻസ്പെക്ടർ എസ് എസ് ശ്രീലാൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/330018/woman-arrested-while-carrying-cannabis-thrown-from-train)