---
title: "കാട്ടാന ആക്രമണം ; വയോധികൻ മരിച്ചു"
english_title: "Wild elephant attack; Elderly man dies"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/329982/wild-elephant-attack-elderly-man-dies"
published_at: "2025-12-08T11:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69366ab5ad73c_elephant.jpg"
keywords: []
---

# കാട്ടാന ആക്രമണം ; വയോധികൻ മരിച്ചു

> **Lead Summary:** തൃശൂർ: തൃശൂർ അതിരപ്പള്ളിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. വെള്ളിക്കുളങ്ങര ചായപ്പൻകുളി സ്വദേശി സുബ്രൻ ആണ് മരിച്ചത്. ഇന്ന് രാവിലെ 5.30ഓടെയാണ് ആക്രമണമുണ്ടായത്.

## Article Content

തൃശൂർ: തൃശൂർ അതിരപ്പള്ളിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. വെള്ളിക്കുളങ്ങര ചായപ്പൻകുളി സ്വദേശി സുബ്രൻ ആണ് മരിച്ചത്. ഇന്ന് രാവിലെ 5.30ഓടെയാണ് ആക്രമണമുണ്ടായത്.

കുട്ടിയാനയടക്കമുള്ള ഒരു സംഘംകാട്ടാന പ്രദേശത്ത് തമ്പടിച്ചിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. സുബ്രന്റെ മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/329982/wild-elephant-attack-elderly-man-dies)