---
title: "ടി വി ഓൺ ചെയ്‌ത നിലയിൽ ; മധ്യവയസ്കയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Middle-aged woman found dead inside home with TV on."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/329840/middle-aged-woman-found-dead-inside-home-with-tv-on"
published_at: "2025-12-07T12:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69352c2fd5a1b_1000417694.png"
keywords: []
---

# ടി വി ഓൺ ചെയ്‌ത നിലയിൽ ; മധ്യവയസ്കയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** കോഴിക്കോട് : തമിഴ്‌നാട് സ്വദേശിനിയായ മധ്യവയസ്ക‌യെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് നരിക്കുനി നെടിയനാട് താമസിക്കുന്ന കണ്ണിപ്പൊയിൽ മല്ലികയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

## Article Content

കോഴിക്കോട് : തമിഴ്‌നാട് സ്വദേശിനിയായ മധ്യവയസ്ക‌യെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് നരിക്കുനി നെടിയനാട് താമസിക്കുന്ന കണ്ണിപ്പൊയിൽ മല്ലികയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

വർഷങ്ങൾക്ക് മുൻപാണ് ഇവർ തമിഴ്‌നാട്ടിൽ നിന്നും കോഴിക്കോട്ടെത്തിയതെന്ന് നാട്ടുകാർ പറയുന്നു. കസേരയിൽ ഇരിക്കുന്ന നിലയിലാണ് മൃതദേഹം ഉണ്ടായിരുന്നത്. കൈയ്യിൽ ടി വിയുടെ റിമോട്ട് കൺട്രോൾ ഉണ്ടായിരുന്നു.

ടി വി ഓൺ ചെയ്‌ത നിലയിലായിരുന്നു. ദുർഗന്ധം പരന്നതോടെ സമീപത്തുള്ളവർ പരിശോധിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്. മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/329840/middle-aged-woman-found-dead-inside-home-with-tv-on)