---
title: "എൻജിനീയറിങ് കോളേജിലെ ഹോസ്റ്റലിൽ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Student found dead in engineering college hostel."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/329802/student-found-dead-in-engineering-college-hostel"
published_at: "2025-12-07T10:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6935085a7dd10_1000417556.png"
keywords: []
---

# എൻജിനീയറിങ് കോളേജിലെ ഹോസ്റ്റലിൽ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** തൃശൂർ: തൃശൂർ എൻജിനീയറിങ് കോളേജിലെ ഹോസ്റ്റലിൽ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശി അക്ഷയ് ചന്ദ്രനാണ് മരിച്ചത്.

## Article Content

തൃശൂർ: തൃശൂർ എൻജിനീയറിങ് കോളേജിലെ ഹോസ്റ്റലിൽ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശി അക്ഷയ് ചന്ദ്രനാണ് മരിച്ചത്.

ഇന്നലെ രാത്രി എട്ട് മണിയോടെയാണ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്നാം വർഷ വിദ്യാർത്ഥിയാണ് അക്ഷയ്. മുറിയിലെ ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.

വാർഡനും മറ്റ് വിദ്യാർത്ഥികളും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു. വിയൂർ പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/329802/student-found-dead-in-engineering-college-hostel)