---
title: "വീട്ടിലെ കിടപ്പുമുറിയിലെ കട്ടിലിനടിയിൽ നിന്ന് രാജവെമ്പാലയെ പിടികൂടി"
english_title: "King cobra caught under bed in bedroom at home."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/329759/king-cobra-caught-under-bed-in-bedroom-at-home"
published_at: "2025-12-06T21:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69344dc394f12_1000417185.png"
keywords: []
---

# വീട്ടിലെ കിടപ്പുമുറിയിലെ കട്ടിലിനടിയിൽ നിന്ന് രാജവെമ്പാലയെ പിടികൂടി

> **Lead Summary:** കണ്ണൂർ: കണ്ണൂർ ആറളം ഫാമിൽ വീട്ടിലെ കിടപ്പുമുറിയിലെ കട്ടിലിനടിയിൽ നിന്ന് രാജവെമ്പാലയെ പിടികൂടി. ആറളം ഫാമിലെ പതിനൊന്നാം ബ്ലോക്കിലെ കെ സി കേളപ്പൻ്റെ വീട്ടിലാണ് നടക്കുന്ന സംഭവമുണ്ടായത്.

## Article Content

കണ്ണൂർ: കണ്ണൂർ ആറളം ഫാമിൽ വീട്ടിലെ കിടപ്പുമുറിയിലെ കട്ടിലിനടിയിൽ നിന്ന് രാജവെമ്പാലയെ പിടികൂടി. ആറളം ഫാമിലെ പതിനൊന്നാം ബ്ലോക്കിലെ കെ സി കേളപ്പൻ്റെ വീട്ടിലാണ് നടക്കുന്ന സംഭവമുണ്ടായത്.

ഇന്നലെ രാത്രി വീട്ടിലെ കിടപ്പുമുറിയിൽ കിടക്കാനായി പോകുമ്പോൾ കട്ടിലിനടിയിൽ നിന്ന് അസ്വാഭാവിക ശബ്ദം കേട്ട് നോക്കിയപ്പോഴാണ് ഭീമൻ രാജവെമ്പാലയെ കണ്ടത്. നേരത്തെയും ശബ്ദം കേട്ടെങ്കിലും വീട്ടുകാർ കാര്യമാക്കിയിരുന്നില്ല.

എന്നാൽ കിടക്കാൻ സമയത്ത് ഒന്നര മണിയോടെ കാലിൽ കുഴമ്പ് തേക്കവെ തുടർച്ചയായി ശബ്ദം കേട്ടതോടെയാണ് വീട്ടുകാർ കട്ടിലിനടിയിലേക്ക് ടോർച്ച് അടിച്ച് നോക്കിയത്. അപ്പോഴാണ് പത്തിവിടർത്തി ഭീമൻ രാജവെമ്പാലയെ കണ്ടത്. പിന്നീട് വളരെ വേഗത്തിൽ തന്നെ വനംവകുപ്പിനെ അറിയിച്ചതാണ് രക്ഷയായത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/329759/king-cobra-caught-under-bed-in-bedroom-at-home)