---
title: "റെയിൽവേ ട്രാക്കിൽ ആട്ടുകല്ല് ; ട്രെയിൻ അട്ടിമറിക്കാനുള്ള ശ്രമമെന്ന് സംശയം"
english_title: "Stone thrown on railway track; suspected to be an attempt to sabotage the train."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/329465/stone-thrown-on-railway-track-suspected-to-be-an-attempt-to-sabotage-the-train"
published_at: "2025-12-05T10:27:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693266716a842_1000415649.png"
keywords: []
---

# റെയിൽവേ ട്രാക്കിൽ ആട്ടുകല്ല് ; ട്രെയിൻ അട്ടിമറിക്കാനുള്ള ശ്രമമെന്ന് സംശയം

> **Lead Summary:** കൊച്ചി: എറണാകുളം പച്ചാളത്ത് റെയിൽവേ ട്രാക്കിൽ ആട്ടുകല്ല് കണ്ടെത്തി. ട്രെയിൻ അട്ടിമറിക്കാനുള്ള ശ്രമമെന്നാണ് സംശയം. പൊലീസ് സംഘം സ്ഥാലത്തെത്തി അന്വേഷണം തുടരുകയാണ്.

## Article Content

കൊച്ചി: എറണാകുളം പച്ചാളത്ത് റെയിൽവേ ട്രാക്കിൽ ആട്ടുകല്ല് കണ്ടെത്തി. ട്രെയിൻ അട്ടിമറിക്കാനുള്ള ശ്രമമെന്നാണ് സംശയം. പൊലീസ് സംഘം സ്ഥാലത്തെത്തി അന്വേഷണം തുടരുകയാണ്.

പച്ചാളം റെയിൽവേ ഗേറ്റിനടുത്തുള്ള ട്രാക്കിലെ നടുഭാ ഗത്തായാണ് ആട്ടുകല്ല് വെച്ചിരുന്നത്. വെള്ളി പുലർച്ചെ നാലരയോടെ മൈസൂർ- കൊച്ചുവേളി എക്സ്പ്രസ് ട്രാക്കിലൂടെ കടന്നുപോയിരുന്നു. ട്രെയിൻ പോയതിന് ശേഷമാണ് ആട്ടുകല്ല് ലോക്കോപൈലറ്റിൻ്റെ ശ്രദ്ധയിൽപെടുന്നതും തുടർന്ന് റെയിൽവേ പൊലീസിനെ വിവരമറിയിക്കുന്നതും.

തുടർന്ന് സ്ഥലത്തെത്തിയ റെയിൽവേ പൊലീസ് ആട്ടുകല്ല് ട്രാക്കിൽനിന്നും എടുത്തുമാറ്റി. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും പ്രദേശവാസികളുടെ മൊഴിയെടുത്തും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/329465/stone-thrown-on-railway-track-suspected-to-be-an-attempt-to-sabotage-the-train)