---
title: "മകനോടൊപ്പം സ്‌കൂട്ടറിൽ പോകവേ ; നാൽപ്പതുകാരിക്ക് വെട്ടേറ്റു"
english_title: "Forty-year-old woman stabbed while riding scooter with son."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/329433/forty-year-old-woman-stabbed-while-riding-scooter-with-son"
published_at: "2025-12-05T07:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693236671d343_1000414070.png"
keywords: []
---

# മകനോടൊപ്പം സ്‌കൂട്ടറിൽ പോകവേ ; നാൽപ്പതുകാരിക്ക് വെട്ടേറ്റു

> **Lead Summary:** പത്തനംതിട്ട : പത്തനംതിട്ടയിൽ നാൽപ്പതുകാരിക്ക് വെട്ടേറ്റു. പത്തനംതിട്ട കൂടൽ ഇഞ്ചപ്പാറയിലാണ് സംഭവം. ഇഞ്ചപ്പാറ സ്വദേശി റിനിക്കാണ് വെട്ടേറ്റത്. റിനിയുടെ സുഹൃത്തായ ബിനുവാണ് ആക്രമിച്ചത്.

## Article Content

പത്തനംതിട്ട : പത്തനംതിട്ടയിൽ നാൽപ്പതുകാരിക്ക് വെട്ടേറ്റു. പത്തനംതിട്ട കൂടൽ ഇഞ്ചപ്പാറയിലാണ് സംഭവം. ഇഞ്ചപ്പാറ സ്വദേശി റിനിക്കാണ് വെട്ടേറ്റത്. റിനിയുടെ സുഹൃത്തായ ബിനുവാണ് ആക്രമിച്ചത്.

രാത്രി എട്ട് മണിയോടെയാണ് സംഭവം. മകനോടൊപ്പം സ്‌കൂട്ടറിൽ വരവെ വീടിൻറെ ഗേറ്റിനടുത്തുവെച്ചാണ് റിനിക്ക് വെട്ടേറ്റത് .

കഴുത്തിലും തലയിലും ദേഹത്തും വെട്ടേറ്റ റിനിയെ കോന്നിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ആക്രമണത്തിൻറെ കാരണം വ്യക്തമല്ല. പ്രതി ബിനുവിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/329433/forty-year-old-woman-stabbed-while-riding-scooter-with-son)