---
title: "നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് അപകടം "
english_title: "Car loses control and hits electric pole, causing accident."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/329392/car-loses-control-and-hits-electric-pole-causing-accident"
published_at: "2025-12-04T17:32:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69317885c3bc5_1000415081.png"
keywords: []
---

# നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് അപകടം 

> **Lead Summary:** പിറവം: നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് അപകടം. വ്യഴാഴ്‌ച രാവിലെ 8:45 ഓടെയാണ് സംഭവം.

## Article Content

പിറവം: നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് അപകടം. വ്യഴാഴ്‌ച രാവിലെ 8:45 ഓടെയാണ് സംഭവം.

ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് ഒടിഞ്ഞുവീണ പോസ്റ്റ് ഈ സമയം അതുവഴി വന്ന മറ്റൊരു കാറിന് മുകളിലേക്ക് പതിച്ചു. ചങ്ങനാശ്ശേരി സ്വദേശിനിയായ യുവതി കാർ ഓടിച്ച് കോലഞ്ചേരിയിലേക്ക് പോകുന്ന വഴിയാണ് അപകടത്തിൽപ്പെട്ടത്.

അപകടത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം അരമണിക്കൂറോളം തടസ്സപ്പെട്ടിരുന്നു. അപകടത്തിൽ ആർക്കും പരുക്കില്ല.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/329392/car-loses-control-and-hits-electric-pole-causing-accident)