---
title: "പരിശോധിക്കുന്നതിനിടെ വിദ്യാർത്ഥിയുടെ സ്‌കൂൾ ബാഗിൽ നിന്ന് വെടിയുണ്ട കണ്ടെത്തി"
english_title: "A bullet was found in the student's school bag during a search."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/329213/a-bullet-was-found-in-the-students-school-bag-during-a-search"
published_at: "2025-12-03T18:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693030a686b7f_1000414070.png"
keywords: []
---

# പരിശോധിക്കുന്നതിനിടെ വിദ്യാർത്ഥിയുടെ സ്‌കൂൾ ബാഗിൽ നിന്ന് വെടിയുണ്ട കണ്ടെത്തി

> **Lead Summary:** ആലപ്പുഴ : വിദ്യാർത്ഥിയുടെ സ്‌കൂൾ ബാഗിൽ നിന്ന് വെടിയുണ്ട കണ്ടെത്തി.

## Article Content

ആലപ്പുഴ : വിദ്യാർത്ഥിയുടെ സ്‌കൂൾ ബാഗിൽ നിന്ന് വെടിയുണ്ട കണ്ടെത്തി.

വിദ്യാർത്ഥികൾ ലഹരി ഉപയോഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനിടെ അധ്യാപകർ ബാഗിനുള്ളിൽ നിന്നും ഒരു കൈത്തോക്കിന്റെ വെടിയുണ്ട കണ്ടെത്തുകയായിരുന്നു.

വീട്ടിനടുത്തുള്ള പറമ്പിൽ നിന്നാണ് ഈ വെടിയുണ്ട കണ്ടെടുത്തതെന്ന് വിദ്യാർത്ഥി വ്യക്തമാക്കി. കാലപ്പഴക്കം പിടിച്ചതും ക്ലാവ് തകർന്നതുമായ നിലയിലാണ് വെടിയുണ്ട.

സംഭവത്തെക്കുറിച്ച് തൃക്കുന്നപ്പുഴ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. വെടിയുണ്ട എങ്ങനെയാണ് കുട്ടിയുടെ കൈകളിലെത്തിയത് എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് വിശദമായി പരിശോധിക്കും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/329213/a-bullet-was-found-in-the-students-school-bag-during-a-search)