---
title: "സ്കൂ‌ട്ടറിൽ ടിപ്പർ ലോറിയിടിച്ച് അധ്യാപിക മരിച്ചു ; അപകടം സ്കൂള് നിന്ന് വീട്ടിലേക്ക് മടങ്ങവെ"
english_title: "Teacher dies after being hit by tipper lorry on scooter; accident occurred while returning home from school."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/329173/teacher-dies-after-being-hit-by-tipper-lorry-on-scooter-accident-occurred-while-returning-home-from-school"
published_at: "2025-12-03T14:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692ffd345c704_1000413803.png"
keywords: []
---

# സ്കൂ‌ട്ടറിൽ ടിപ്പർ ലോറിയിടിച്ച് അധ്യാപിക മരിച്ചു ; അപകടം സ്കൂള് നിന്ന് വീട്ടിലേക്ക് മടങ്ങവെ

> **Lead Summary:** മലപ്പുറം :മലപ്പുറത്ത കുരുവമ്പലം സ്‌കൂളിനു മുന്നിൽ സ്കൂ‌ട്ടറിൽ ടിപ്പർ ലോറിയിടിച്ച് അധ്യാപിക മരിച്ചു. കൊളത്തൂർ നാഷനൽ എൽപി സ്‌കൂളിലെ അറബി അധ്യാപിക നഫീസ ആണ് മരിച്ചത്. സ്കൂളിൽ നിന്ന് വിരമിക്കാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് മരണം.

## Article Content

മലപ്പുറം :മലപ്പുറത്ത കുരുവമ്പലം സ്‌കൂളിനു മുന്നിൽ സ്കൂ‌ട്ടറിൽ ടിപ്പർ ലോറിയിടിച്ച് അധ്യാപിക മരിച്ചു. കൊളത്തൂർ നാഷനൽ എൽപി സ്‌കൂളിലെ അറബി അധ്യാപിക നഫീസ ആണ് മരിച്ചത്. സ്കൂളിൽ നിന്ന് വിരമിക്കാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് മരണം.

ഇന്നലെ വൈകിട്ട് 4.30 ഓടെ സ്കൂൾ വിട്ട് സ്കൂട്ടിയിൽ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്. വീട്ടിലേക്ക് മടങ്ങവെ ഇതേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന നഫീസയുടെ വാഹനത്തെ മറികടക്കാൻ ടിപ്പർ ലോറി ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

ലോറിയുടെ മുൻഭാഗം വാഹനത്തിൽ തട്ടി. ഈ സമയം ഇരുചക്ര വാഹനത്തിൽ നിന്നും നഫീസ ടീച്ചർ ലോറിക്കടിയിലേക്കു തെറിച്ചു വീഴുകയായിരുന്നു. ടിപ്പർ ലോറി അമിത വേഗത്തിലായിരുന്നുവെന്നു കണ്ടു നിന്ന നാട്ടുകാർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/329173/teacher-dies-after-being-hit-by-tipper-lorry-on-scooter-accident-occurred-while-returning-home-from-school)