---
title: "കെഎസ്ആർടിസി ബസ് ശരീരത്തിലൂടെ കയറിയിറങ്ങി ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം ; മൃതദേഹം ഒന്നരമണിക്കൂർ റോഡിൽ തന്നെ"
english_title: "Biker dies after KSRTC bus runs over him; body remains on road for an hour and a half."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/329110/biker-dies-after-ksrtc-bus-runs-over-him-body-remains-on-road-for-an-hour-and-a-half"
published_at: "2025-12-03T10:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692fc5917d1db_1000413532.png"
keywords: []
---

# കെഎസ്ആർടിസി ബസ് ശരീരത്തിലൂടെ കയറിയിറങ്ങി ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം ; മൃതദേഹം ഒന്നരമണിക്കൂർ റോഡിൽ തന്നെ

> **Lead Summary:** തിരുവനന്തപുരം : തിരുവനന്തപുരം കാട്ടാക്കടയിൽ കെഎസ്ആർടിസി ബസ് ശരീരത്തിലൂടെ കയറിയിറങ്ങി ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. യുവാവ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കാട്ടാക്കട ആമച്ചലിൽ ഇന്ന് പുലർച്ചെ 5.45ഓടെയാണ് അപകടമുണ്ടായത്.

## Article Content

തിരുവനന്തപുരം : തിരുവനന്തപുരം കാട്ടാക്കടയിൽ കെഎസ്ആർടിസി ബസ് ശരീരത്തിലൂടെ കയറിയിറങ്ങി ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. യുവാവ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കാട്ടാക്കട ആമച്ചലിൽ ഇന്ന് പുലർച്ചെ 5.45ഓടെയാണ് അപകടമുണ്ടായത്.

ഒറ്റശേഖരമംഗലം അമ്പലത്തിൻകാല സ്വദേശി അഭിജിത്ത് (23) ആണ് മരിച്ചത്. അഭിജിത്തിൻറെ അമ്മ വാർഡിലെ സ്ഥാനാർത്ഥിയാണ്. ആമച്ചൽ മുസ്ലിം പള്ളിക്ക് സമീപത്തുവെച്ചാണ് അപകടമുണ്ടായത്. പുലർച്ചെ റോഡിലൂടെ നടന്നുപോവുകയായിരുന്ന സ്ത്രീകളുടെ കയ്യിൽ തട്ടി ബൈക്ക് നിയന്ത്രണം തെറ്റുകയായിരുന്നു.

തുടർന്ന് ബൈക്കിൽ നിന്ന് അഭിജിത്ത് തെറിച്ച് റോഡിലേക്ക് വീണു.ഇതിനിടയിൽ എതിരെ നിന്ന് വരുകയായിരുന്ന കെഎസ്ആർടിസി ബസിൻറെ പിൻചക്രം അഭിജിത്തിൻറെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.

ഒന്നരമണിക്കൂറോളമാണ് മൃതദേഹം റോഡിൽ തന്നെ കിടന്നത്. അപകടത്തിൻറെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. 5.45ന് അപകടം നടക്കുന്നതിൻറെയും പിന്നീട് 6.45നും മൃതദേഹം റോഡിൽ തന്നെ കിടക്കുന്നതും ആളുകൾ തടിച്ചുകൂടിയതും ദൃശ്യങ്ങളുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/329110/biker-dies-after-ksrtc-bus-runs-over-him-body-remains-on-road-for-an-hour-and-a-half)