---
title: "നായ കുറുകെ ചാടി ; നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം"
english_title: "Dog jumps across; driver dies after losing control of auto rickshaw."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/329107/dog-jumps-across-driver-dies-after-losing-control-of-auto-rickshaw"
published_at: "2025-12-03T10:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692fc3e02cac8_1000413523.png"
keywords: []
---

# നായ കുറുകെ ചാടി ; നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം

> **Lead Summary:** പാലക്കാട് : ദേശീയപാത കാഞ്ഞികുളം ചേലപ്പാറ അയ്യപ്പൻകാവിനു സമീപം നായ കുറുകെ ചാടി ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു.

## Article Content

പാലക്കാട് : ദേശീയപാത കാഞ്ഞികുളം ചേലപ്പാറ അയ്യപ്പൻകാവിനു സമീപം നായ കുറുകെ ചാടി ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു.

ഇന്നലെ ഉച്ച യ്ക്ക് 12.30ഓടെ ചെക്ക് പോസ്റ്റിൽനിന്നു തത്രംകാവി ലേക്കു യാത്രക്കാരുമായി പോകുകയായിരുന്നു ഓ ട്ടോ.കാഞ്ഞികുളം ചേലപ്പാറ വിശ്വനാഥൻ (63) ആണു മരിച്ചത്.

അയ്യപ്പൻകാവിനു സമീപമെത്തിയപ്പോൾ നായ കുറു കെ ചാടിയതോടെ നിയന്ത്രണംവിട്ട ഓട്ടോ റോഡിൽ മ റിഞ്ഞു.അപകടത്തിൽ വിശ്വനാഥൻറെ തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റു. ഉടനെ ജില്ലാ ആ ശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. വിശ്വനാഥൻറെ ഭാര്യ: സുമതി. മക്കൾ: വിപിൻ, വിഷ്‌ണു (പോലീസ്).

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/329107/dog-jumps-across-driver-dies-after-losing-control-of-auto-rickshaw)