---
title: "കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക് ; ഡ്രൈവറുടെ പരിക്ക് ഗുരുതരം"
english_title: "Several injured in collision between KSRTC bus and private bus; driver seriously injured."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/329097/several-injured-in-collision-between-ksrtc-bus-and-private-bus-driver-seriously-injured"
published_at: "2025-12-03T10:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692fbd56ae796_1000413443.png"
keywords: []
---

# കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക് ; ഡ്രൈവറുടെ പരിക്ക് ഗുരുതരം

> **Lead Summary:** തൃശൂർ: തൃശൂർ ചേലക്കര ഉദുവടിയിൽ കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. ഇന്ന് പുലർച്ചെ 7.15 ഓടെയാണ് അപകടമുണ്ടായത്.

## Article Content

തൃശൂർ: തൃശൂർ ചേലക്കര ഉദുവടിയിൽ കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. ഇന്ന് പുലർച്ചെ 7.15 ഓടെയാണ് അപകടമുണ്ടായത്.

മൂവാറ്റുപുഴയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസും എതിർവശത്തുനിന്ന് വരുകയായിരുന്ന സ്വകാര്യ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തെതുടർന്ന് സംസ്ഥാന പാതയിൽ ഗതാഗതം തടസപ്പെട്ടു.

ചേലക്കര ഉദുവടിയിൽ തിരുവില്വാമയിലേക്ക് പോവുകയായിരുന്നു സ്വകാര്യ ബസ്. ഇടിയുടെ ആഘാതത്തിൽ കെഎസ്ആർടിസി ബസ് ഡ്രൈവർ സീറ്റിനിടയിൽ കുടുങ്ങിപോവുകയായിരുന്നു.

കെഎസ്ആർടിസി ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്. സ്വകാര്യ ബസിലെയും കെഎസ്ആർടിസി ബസിലെയും യാത്രക്കാർക്ക് പരിക്കേറ്റിണ്ടുണ്ട്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/329097/several-injured-in-collision-between-ksrtc-bus-and-private-bus-driver-seriously-injured)