---
title: "സ്കൂൾ വിദ്യാർത്ഥികൾ വിനോദ യാത്രയ്ക്ക് പോയ ബസ് മറിഞ്ഞ് അപകടം ; 36 പേർക്ക് പരിക്ക്"
english_title: "School bus carrying students on a field trip overturns; 36 injured."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/329080/school-bus-carrying-students-on-a-field-trip-overturns-36-injured"
published_at: "2025-12-03T07:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692f9bb378f9f_1000413315.png"
keywords: []
---

# സ്കൂൾ വിദ്യാർത്ഥികൾ വിനോദ യാത്രയ്ക്ക് പോയ ബസ് മറിഞ്ഞ് അപകടം ; 36 പേർക്ക് പരിക്ക്

> **Lead Summary:** തിരുവനന്തപുരം : തിരുവനന്തപുരത്ത് നിന്ന് വിനോദയാത്ര പോയ വിദ്യാർഥികളും അധ്യാപകരും സഞ്ചരിച്ച ബസ് അപകടത്തിൽപെട്ടു.

## Article Content

തിരുവനന്തപുരം : തിരുവനന്തപുരത്ത് നിന്ന് വിനോദയാത്ര പോയ വിദ്യാർഥികളും അധ്യാപകരും സഞ്ചരിച്ച ബസ് അപകടത്തിൽപെട്ടു.

തിരുവനന്തപുരം തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻററി സ്‌കൂളിലെ വിദ്യാർഥികൾ സഞ്ചരിച്ച ബസാണ് കോട്ടയം നെല്ലാപ്പാറയിൽ വെച്ച് ഇന്ന് പുലർച്ചെ 2 അപകടത്തിൽപ്പെട്ടത്.

46 വിദ്യാർഥികളും, 4 അധ്യാപകരും ആണ് ബസിൽ ഉണ്ടായിരുന്നത്. 36 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. 6 പേർക്ക് സാരമായ പരുക്കാണുള്ളത്. കൊടൈക്കനാലിൽ നിന്ന് മടങ്ങി വരുമ്പോഴായിരുന്നു അപകടം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/329080/school-bus-carrying-students-on-a-field-trip-overturns-36-injured)