---
title: "കെഎസ്ആർടിസി ബസിൽ മധ്യവയസ്ക്കന്റെ നഗ്നതാ പ്രദർശനം ; ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തി വിദ്യാർത്ഥികൾ"
english_title: "Middle-aged man's nudity on KSRTC bus; students capture the scene on video."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/329040/middle-aged-mans-nudity-on-ksrtc-bus-students-capture-the-scene-on-video"
published_at: "2025-12-02T18:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692ee8eb0dbc6_1000412998.png"
keywords: []
---

# കെഎസ്ആർടിസി ബസിൽ മധ്യവയസ്ക്കന്റെ നഗ്നതാ പ്രദർശനം ; ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തി വിദ്യാർത്ഥികൾ

> **Lead Summary:** കൊല്ലം: കരുനാഗപ്പള്ളിയിൽ കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം നടത്തി മധ്യവയസ്ക‌ൻ.

## Article Content

കൊല്ലം: കരുനാഗപ്പള്ളിയിൽ കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം നടത്തി മധ്യവയസ്ക‌ൻ.

സ്‌കൂൾ കുട്ടികളും സ്ത്രീകളും ഉണ്ടായിരുന്ന ബസിലാണ് നഗ്നതാ പ്രദർശനം. കൊല്ലം- കരുനാഗപ്പള്ളി ബസിലായിരുന്നു സംഭവം. ശനിയാഴ്‌ച വൈകിട്ട് ബസ് കണ്ണേറ്റി പാലം കഴിഞ്ഞപ്പോഴായിരുന്നു നഗ്നതാ പ്രദർശനമുണ്ടായത്.

സ്‌കൂൾ കുട്ടികളെ നോക്കി ലൈംഗികചേഷ്ട കാണിച്ചതോടെ കുട്ടികൾ വീഡിയോ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. ഈ ദൃശ്യങ്ങൾ ഇവർ രക്ഷിതാക്കൾക്ക് കൈമാറുകയും ചെയ്‌തു.ഇയാളെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. ദൃശ്യങ്ങൾ പുറത്തുവന്നതോടെ, പ്രതിയെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചതായി സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/329040/middle-aged-mans-nudity-on-ksrtc-bus-students-capture-the-scene-on-video)