---
title: "സെൻട്രൽ ജയിലിൽ റിമാൻഡ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Remanded suspect found dead in Central Jail."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/328957/remanded-suspect-found-dead-in-central-jail"
published_at: "2025-12-02T11:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692e7c3a91ecb_1000380060.png"
keywords: []
---

# സെൻട്രൽ ജയിലിൽ റിമാൻഡ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് കേണിച്ചിറ സ്വദേശി ജിൽസൺ ആണ് മരിച്ചത്.

## Article Content

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് കേണിച്ചിറ സ്വദേശി ജിൽസൺ ആണ് മരിച്ചത്.

ഇന്നലെ രാത്രി പതിവു പോലെ ഭക്ഷണം കഴിച്ച ശേഷം കിടന്നതായിരുന്നു ജിൽസൺ. സെല്ലിനകത്ത് മൂടി പുതച്ച നിലയിലായിരുന്നു കിടന്നിരുന്നത്. പുലർച്ചെ സംഭവം ശ്രദ്ധയിൽ പെട്ട ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.

ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ജിൽസൺ കഴിഞ്ഞ അഞ്ചു മാസമായി കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരനാണ്. ഈ വർഷം ഏപ്രിലിലാണ് കേണിച്ചിറ സ്വദേശിനി ലിഷ(39)യെ കൊന്നത്. കടബാധ്യതയുമായി ബന്ധപ്പെട്ട തർക്കിലാണ് ഭാര്യയെ ജിൽസൺ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. വാട്ടർ അതോറിറ്റി ജീവനക്കാരനായിരുന്നു ജിൽസൺ. അറസ്റ്റിലായ ഉടനെ ഇയാൾ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/328957/remanded-suspect-found-dead-in-central-jail)