---
title: "അത്യാഗ്രഹം ആപത്ത് ; കോണ്‍ട്രാക്ടര്‍ ലൈസന്‍സ്‌ അനുവദിക്കുന്നതിന്‌ കൈക്കൂലി , എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ വിജിലന്‍സ് പിടിയിൽ "
english_title: "Greed is a danger; Executive Engineer caught by Vigilance for accepting bribe to grant contractor license"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/328948/greed-is-a-danger-executive-engineer-caught-by-vigilance-for-accepting-bribe-to-grant-contractor-license"
published_at: "2025-12-02T10:51:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692e78537fe45_u8yuio.jpg"
keywords: []
---

# അത്യാഗ്രഹം ആപത്ത് ; കോണ്‍ട്രാക്ടര്‍ ലൈസന്‍സ്‌ അനുവദിക്കുന്നതിന്‌ കൈക്കൂലി , എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ വിജിലന്‍സ് പിടിയിൽ 

> **Lead Summary:** കൊച്ചി : സി- ക്ലാസ് കോണ്‍ട്രാക്ടര്‍ ലൈസന്‍സ്‌ അനുവദിക്കുന്നതിന്‌ 15,000 രൂപ കൈക്കൂലി വാങ്ങിയ ഇടമലയാര്‍ ഇറിഗേഷന്‍ പ്രോജക്ട് ഡിവിഷന്‍ നമ്പര്‍ ഒന്ന്‌ അങ്കമാലി ഓഫീസിലെ പി എം വില്‍സൺ വിജിലന്‍സ് പിടിയിലായി. അങ്കമാലി സ്വദേശിയാണ്‌.

## Article Content

കൊച്ചി : സി- ക്ലാസ് കോണ്‍ട്രാക്ടര്‍ ലൈസന്‍സ്‌ അനുവദിക്കുന്നതിന്‌ 15,000 രൂപ കൈക്കൂലി വാങ്ങിയ ഇടമലയാര്‍ ഇറിഗേഷന്‍ പ്രോജക്ട് ഡിവിഷന്‍ നമ്പര്‍ ഒന്ന്‌ അങ്കമാലി ഓഫീസിലെ പി എം വില്‍സൺ വിജിലന്‍സ് പിടിയിലായി. അങ്കമാലി സ്വദേശിയാണ്‌.

ഇടമലയാര്‍ ജലസേചന പദ്ധതിക്കുകീഴില്‍ വരുന്നകരാർ ജോലികള്‍ക്ക്‌ സി-–ക്ലാസ് കോണ്‍ട്രാക്ടര്‍ ലൈസന്‍സിനായി അങ്കമാലി സ്വദേശിയായ പരാതിക്കാരൻ അപേക്ഷ നല്‍കിയിരുന്നു. അപേക്ഷയില്‍ തുടര്‍നടപടി ഉണ്ടാകാത്തതിനാൽ ഇടമലയാര്‍ ഇറിഗേഷന്‍ ഓഫീസിലെത്തി വില്‍സണെ കണ്ടു.

ലൈസന്‍സ് അനുവദിക്കാൻ 15,000 രൂപ തിങ്കളാഴ്ച ഓഫീസില്‍ എത്തിക്കണമെന്ന്‌ വിൽസൺ ആവശ്യപ്പെട്ടു. പരാതിക്കാരന്‍ ഈ വിവരം എറണാകുളം വിജിലന്‍സ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ അറിയിച്ചു. തിങ്കൾ പകൽ 12.35-ന് അങ്കമാലി ഓഫീസില്‍വച്ച് 15,000- രൂപ വാങ്ങുന്പോൾ വിജിലന്‍സ് സംഘം കൈയോടെ പിടികൂടുകയായിരുന്നു. പ്രതിയെ കോട്ടയം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/328948/greed-is-a-danger-executive-engineer-caught-by-vigilance-for-accepting-bribe-to-grant-contractor-license)