---
title: "വിവാഹ ചടങ്ങിൽ എത്തിയവർ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തിൽപ്പെട്ടു"
english_title: "Tourist bus carrying wedding guests loses control and crashes."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/328720/tourist-bus-carrying-wedding-guests-loses-control-and-crashes"
published_at: "2025-11-30T22:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692c797ba0f34_1000410947.png"
keywords: []
---

# വിവാഹ ചടങ്ങിൽ എത്തിയവർ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തിൽപ്പെട്ടു

> **Lead Summary:** ഇടുക്കി : വെണ്മണിയ്ക്ക് സമീപം നിയന്ത്രണം നഷ്ടപ്പെട്ട ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു.

## Article Content

ഇടുക്കി : വെണ്മണിയ്ക്ക് സമീപം നിയന്ത്രണം നഷ്ടപ്പെട്ട ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു.

എറണാകുളത്ത് നിന്നും ചെറുതോണിയിലേക്ക് വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവർ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.

വെ,ണ്മണി ബ്ലാത്തിക്കവലയിലാണ് വിവാഹ ചടങ്ങിനായി എത്തിയവർ സഞ്ചരിച്ച ബസ്സ് അപകടത്തിൽപ്പെട്ടത്. എറണാകുളത്ത് നിന്നും ചെറുതോണിയിലേക്കുള്ള യാത്രാമധ്യേ ബ്ലാത്തിക്കവലയിലെ ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട ബസ് മുന്നിലെ ടവേരയിൽ ഇടിച്ചശേഷം സമീപത്തെ റബർതോട്ടത്തിൽ ഇടിച്ച് നിൽക്കുകയായിരുന്നു.

വാഹനത്തിൽ നിരവധി യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല. ഡ്രൈവറുടെ സമയോചിതമായ ഇടപെടലാണ് വൻ ദുരന്തം ഒഴിവായത്. ഗൂഗിൾ മാപ്പ് നോക്കി എത്തുന്ന ടൂറിസ്റ്റ് ബസുകളും ചരക്ക് വാഹനങ്ങളും ഇവിടെ അപകടത്തിലാകുന്നത് പതിവാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/328720/tourist-bus-carrying-wedding-guests-loses-control-and-crashes)