---
title: "കിണറ്റിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി"
english_title: "The body of an elderly man was found in a well."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/328687/the-body-of-an-elderly-man-was-found-in-a-well"
published_at: "2025-11-30T17:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692c2b9058a4b_1000380071.png"
keywords: []
---

# കിണറ്റിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

> **Lead Summary:** തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് കിണറ്റിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി.

## Article Content

തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് കിണറ്റിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി.

മൃതദേഹത്തിന് മൂന്ന് ദിവസത്തിൽ അധികം പഴക്കം. ബാലരാമപുരം താന്നിവിള സ്വദേശി ഗോപാലകൃഷ്‌ണന്റെ മൃതദേഹമാണ് കിണറ്റിൽ കണ്ടെത്തിയത്.

ഇന്ന് ഉച്ചയോടുകൂടിയായിരുന്നു മൃതദേഹം കാണുന്നത്. ബാലരാമപുരം ബിവറേജ് ഔട്ട്ലെറ്റിന് സമീപത്തുള്ള വീട്ടിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. ദുർഗന്ധം വമിക്കുന്നതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/328687/the-body-of-an-elderly-man-was-found-in-a-well)