---
title: "ശക്തമായ കാറ്റും മഴയും ; വീട് തകർന്ന് യുവതിക്ക് ദാരുണാന്ത്യം"
english_title: "Strong winds and rain; Woman dies after house collapses."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/328650/strong-winds-and-rain-woman-dies-after-house-collapses"
published_at: "2025-11-30T12:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692bedbe4d585_1000410030.png"
keywords: []
---

# ശക്തമായ കാറ്റും മഴയും ; വീട് തകർന്ന് യുവതിക്ക് ദാരുണാന്ത്യം

> **Lead Summary:** ചെന്നൈ: ദിത്വാ ചുഴലിക്കാറ്റിനെ തുടർന്ന്തമിഴ്‌നാട്ടിൽ ശക്തമായ കാറ്റിലും മഴയിലും വീട് തകർന്ന് യുവതി മരിച്ചു. തഞ്ചാവൂർ ആലമൻകുറിച്ചി സ്വദേശി രേണുക ആണ് മരിച്ചത്.

## Article Content

ചെന്നൈ: ദിത്വാ ചുഴലിക്കാറ്റിനെ തുടർന്ന്തമിഴ്‌നാട്ടിൽ ശക്തമായ കാറ്റിലും മഴയിലും വീട് തകർന്ന് യുവതി മരിച്ചു. തഞ്ചാവൂർ ആലമൻകുറിച്ചി സ്വദേശി രേണുക ആണ് മരിച്ചത്.

ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. രേണുക, അച്ഛൻ, അമ്മ, സഹോദരി എന്നിവരാണ് അപകട സമയത്ത് വീട്ടിലുണ്ടായിരുന്നത്. വിശദവിവരങ്ങൾ ലഭ്യമായിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിലായി തഞ്ചാവൂരിൽ കനത്ത മഴ തുടരുകയാണ്.

തമിഴ് നാട്ടിൽ പലയിടങ്ങളിലും ശക്തമായ മഴയുണ്ട്. നാഗപട്ടണത്ത് 30 സെന്റിമീറ്റർ മഴ രേഖപ്പെടുത്തിയിട്ടുണ്ട്. ഉച്ചവരെ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പുതുച്ചേരിയിലും കനത്തമഴയുള്ളതായാണ് റിപ്പോർട്ട്.

10 എൻഡിആർഎഫ് യൂണിറ്റുകൾ കൂടി തമിഴ്‌നാട്ടിൽ വിന്യസിച്ചു. തെക്കൻ തീരദേശ ആന്ധ്രാപ്രദേശിലും, റായലസീമ ജില്ലയിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിലും കനത്തതോ വളരെ ശക്തമായതോ ആയ മഴ പ്രതീക്ഷിക്കാം. തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ ഇപ്പോൾ റെഡ് അലേർട്ട് ആണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/328650/strong-winds-and-rain-woman-dies-after-house-collapses)