---
title: "കാറുകൾ കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് ദാരുണാന്ത്യം"
english_title: "Five members of a family die in car collision."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/328620/five-members-of-a-family-die-in-car-collision"
published_at: "2025-11-30T07:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692ba8d89c341_1000405407.png"
keywords: []
---

# കാറുകൾ കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് ദാരുണാന്ത്യം

> **Lead Summary:** ഹൈദരാബാദ് : കാറുകൾ കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് ദാരുണാന്ത്യം. സംഭവത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

## Article Content

ഹൈദരാബാദ് : കാറുകൾ കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് ദാരുണാന്ത്യം. സംഭവത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ശനിയാഴ്‌ച പുലർച്ചെ ആന്ധ്രപ്രദേശിലെ കർണൂൽ ജില്ലയിലാണ് സംഭവം. വെങ്കടേഷം (76), മകൾ മീനാക്ഷി (32), മരുമകൻ സതീശ് (34), ചെറുമക്കളായ റിത്വക്ക് (4)., ബുന്നിത്ത് (5) എന്നിവരാണ് മരിച്ചത്.

കുർണൂലിലെ കോട്ടേകൽ ഗ്രാമത്തിൽ എൻഎച്ച് -167ൽ പുലർച്ചെ 4.30നാണ് കാറുകൾ കൂട്ടിയിടിച്ചത്. യെമ്മിഗാനൂരിൽ നിന്നും ബെംഗളുരുവിലേക്ക് വരികയായിരുന്നു കുടുംബം. അഡോണിയിൽ നിന്നും വരികയായിരുന്നു കാറുമായാണ് ഇവരുടെ കാർ കൂട്ടിയിടിച്ചത്.

കനത്ത മഞ്ഞ് കാരണം പരസ്‌പരം കാണാൻ കാർ ഓടിച്ചിരുന്നവർക്ക് കഴിഞ്ഞില്ല, രണ്ട് കാറുകളും അമിതവേഗതയിലായിരുന്നു. കൂടാതെ മലമ്പാതയിലെ വളവും അപകടത്തിന്റെ്റെ ആഘാതം കൂട്ടിയെന്നാണ് പ്രാഥമിക നിഗമനം.

അഞ്ച് പേർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. വെങ്കിടേഷശത്തിൻ്റെ ഭാര്യ ഗംഗമ്മയും കൂട്ടിയിടിച്ച കാറിൻ്റെ ഡ്രൈവർ സുരേഷും പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. സുരേഷിൻ്റെ നില ഗുരുതരമാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/328620/five-members-of-a-family-die-in-car-collision)