---
title: "ലോഡ്‌ജിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Elderly man found dead in lodge."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/328619/elderly-man-found-dead-in-lodge"
published_at: "2025-11-30T07:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692ba7aa96b6a_1000409767.png"
keywords: []
---

# ലോഡ്‌ജിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** കൊല്ലം : കുണ്ടറയിലെ ലോഡ്‌ജിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. കുണ്ടറ റെയിൽവേ ‌സ്റ്റേഷന് സമീപത്തെ ലോഡ്‌ജിലാണ് മൃതദേഹം കണ്ടെത്തിയത്.

## Article Content

കൊല്ലം : കുണ്ടറയിലെ ലോഡ്‌ജിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. കുണ്ടറ റെയിൽവേ ‌സ്റ്റേഷന് സമീപത്തെ ലോഡ്‌ജിലാണ് മൃതദേഹം കണ്ടെത്തിയത്.

വെള്ളിമൺ സ്വദേശി ക്യാപ്റ്റൻ ജോസ് എന്നറിയപ്പെടുന്ന ജോസാണ് മരിച്ചത്. കുടുംബത്തിൽ നിന്നും മാറി ബെംഗളൂരുവിൽ ആയിരുന്നു ജോസ് താമസം. രണ്ട് ദിവസം മുൻപാണ് ലോഡ്‌ജിൽ മുറിയെടുത്തത്. മരണകാരണം വ്യക്തമല്ല.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/328619/elderly-man-found-dead-in-lodge)