---
title: "കാർ നിയന്ത്രണംവിട്ട് 15 അടി താഴ്ച്‌ചയുള്ള പാടത്തേക്ക് മറിഞ്ഞു"
english_title: "The car went out of control and fell into a 15-foot deep ditch"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/328546/the-car-went-out-of-control-and-fell-into-a-15-foot-deep-ditch"
published_at: "2025-11-29T14:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692abb5c1853a_vbhjihiop.jpg"
keywords: []
---

# കാർ നിയന്ത്രണംവിട്ട് 15 അടി താഴ്ച്‌ചയുള്ള പാടത്തേക്ക് മറിഞ്ഞു

> **Lead Summary:** കോലഞ്ചേരി : തോന്നിക്കയിൽ കരിപ്പാൽ താഴം പാടത്തേക്ക് കാർ നിയന്ത്രണംവിട്ട് മറിഞ്ഞു.ആരുടെയും പരിക്ക് ഗുരുതരമല്ല. വ്യാഴാഴ്ച്‌ച രാത്രി പത്തരയോടെയാണ് കാർ നിയന്ത്രണംവിട്ട് 15 അടി താഴ്ച്‌ചയുള്ള പാടത്തേക്കുവീണത്.

## Article Content

കോലഞ്ചേരി : തോന്നിക്കയിൽ കരിപ്പാൽ താഴം പാടത്തേക്ക് കാർ നിയന്ത്രണംവിട്ട് മറിഞ്ഞു.ആരുടെയും പരിക്ക് ഗുരുതരമല്ല. വ്യാഴാഴ്ച്‌ച രാത്രി പത്തരയോടെയാണ് കാർ നിയന്ത്രണംവിട്ട് 15 അടി താഴ്ച്‌ചയുള്ള പാടത്തേക്കുവീണത്.

മണ്ണേക്കാട്ട് കെ.എം. ജോസഫ്, സഹോദരൻ എൽദോസ്, ജോസഫിന്റെ മകൻ എൽദോസ് എന്നിവരാണ് കാറിലുണ്ടായിരുന്നത്. ശബ്‌ദംകേട്ട് ഓടിക്കൂടിയ നാട്ടുകാർ ഇവരെ രക്ഷപ്പെടുത്തി കോലഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിച്ചു.അപകടസാധ്യതയുള്ള 400 മീറ്ററോളം റോഡിൽ സുരക്ഷാവേലി നിർമിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/328546/the-car-went-out-of-control-and-fell-into-a-15-foot-deep-ditch)