---
title: "കാറിന് വശംകൊടുത്തില്ലെന്ന് ആരോപണം ; സ്വകാര്യ ബസ് കാറിൽ എത്തിയ സംഘം തടഞ്ഞുനിർത്തി ആക്രമിച്ചു"
english_title: "Allegedly, a group of people who arrived in a private bus stopped and attacked the car, not yielding to the car."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/328540/allegedly-a-group-of-people-who-arrived-in-a-private-bus-stopped-and-attacked-the-car-not-yielding-to-the-car"
published_at: "2025-11-29T14:32:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692ab92fcef2b_polie.jpg"
keywords: []
---

# കാറിന് വശംകൊടുത്തില്ലെന്ന് ആരോപണം ; സ്വകാര്യ ബസ് കാറിൽ എത്തിയ സംഘം തടഞ്ഞുനിർത്തി ആക്രമിച്ചു

> **Lead Summary:** വരാപ്പുഴ : സ്വകാര്യ ബസ് കാറിൽ എത്തിയ സംഘം തടഞ്ഞുനിർത്തി ആക്രമിച്ചു. പറവൂർ -വൈറ്റില റൂട്ടിൽ സർവീസ് നടത്തുന്ന ജീസസ് ബസിനു നേരേയാണ് വെള്ളിയാഴ്‌ച രാവിലെ 11.45-ന് ഷാപ്പുപടിയിൽ വെച്ച് ആക്രമണമുണ്ടായത്.

## Article Content

വരാപ്പുഴ : സ്വകാര്യ ബസ് കാറിൽ എത്തിയ സംഘം തടഞ്ഞുനിർത്തി ആക്രമിച്ചു. പറവൂർ -വൈറ്റില റൂട്ടിൽ സർവീസ് നടത്തുന്ന ജീസസ് ബസിനു നേരേയാണ് വെള്ളിയാഴ്‌ച രാവിലെ 11.45-ന് ഷാപ്പുപടിയിൽ വെച്ച് ആക്രമണമുണ്ടായത്.

ബസിന്റെ പിന്നാലെ, രണ്ടു കാറുകളിൽ എത്തിയ സംഘം ഷാപ്പുപടി ബസ് സ്റ്റോപ്പിൽ വച്ച് കാർ ബസിന് കുറുകേ ഇട്ടശേഷം മുന്നിലെ ഗ്ലാസിൽ കല്ലെറിഞ്ഞു. ഗ്ലാസ് പൊട്ടി കല്ല് കണ്ടക്ടറുടെ ദേഹത്തുകൊണ്ട് പരിക്കേറ്റു. ഈസമയം ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു.

കാറിന് വശംകൊടുത്തില്ലെന്ന് ആരോപിച്ചാണ് ആക്രമണം ഉണ്ടായത്. അക്രമികൾ ബസിൻറെ മുൻപിലെ ഗ്ലാസ് തകർത്ത് ഭീഷണിമുഴക്കി സ്ഥലം വിടുകയാണുണ്ടായത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/328540/allegedly-a-group-of-people-who-arrived-in-a-private-bus-stopped-and-attacked-the-car-not-yielding-to-the-car)