---
title: "നഗ്നചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു ; പത്താം ക്ലാസ് വിദ്യാർത്ഥിനി തൂങ്ങിമരിച്ചു"
english_title: "Nude pictures circulated on social media; Class 10 student hangs herself"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/328487/nude-pictures-circulated-on-social-media-class-10-student-hangs-herself"
published_at: "2025-11-29T11:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692a8cfb95e7c_suicide.jpg"
keywords: []
---

# നഗ്നചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു ; പത്താം ക്ലാസ് വിദ്യാർത്ഥിനി തൂങ്ങിമരിച്ചു

> **Lead Summary:** കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സോനാർപുരിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി തൂങ്ങിമരിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് വഴി നിർമിച്ച പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.

## Article Content

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സോനാർപുരിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി തൂങ്ങിമരിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് വഴി നിർമിച്ച പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.

മാതൃസഹോദരൻ്റെ വീട്ടിൽ താമസിച്ചിരുന്ന പെൺകുട്ടിയെ അയൽവാസിയായ ഒരു വിവാഹിതൻ ശല്യം ചെയ്തിരുന്നു. പെൺകുട്ടിയുടെ ചിത്രങ്ങൾ ശേഖരിക്കുകയും എഐ ഉപയോഗിച്ച് നഗ്നചിത്രങ്ങൾ സൃഷ്ടിക്കുകയും അത് ഓൺലൈനിൽ പ്രചരിപ്പിക്കുകയും ഇയാൾ ചെയ്‌തതായാണു വിവരം. ഇത് കാണിച്ച് കുടുംബാംഗങ്ങൾ പൊലീസിൽ പരാതി നൽകിയിരുന്നു. മാനസിക വിഷമം മൂലം പെൺകുട്ടി ജീവനൊടുക്കിയതാകാമെന്നാണു പൊലീസ് നിഗമനം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/328487/nude-pictures-circulated-on-social-media-class-10-student-hangs-herself)