---
title: " മയിലമ്മയ്ക്കും കുഞ്ഞുങ്ങള്‍ക്കും സുരക്ഷിതതാവളം ; കോർപറേഷൻ ഓഫീസിൽ നിരവധിപേർ"
english_title: "Safe haven for Mayilamma and her children; Many people at the corporation office"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/328468/safe-haven-for-mayilamma-and-her-children-many-people-at-the-corporation-office"
published_at: "2025-11-29T10:44:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692a8189a7fcd_ghiuoi.jpg"
keywords: []
---

#  മയിലമ്മയ്ക്കും കുഞ്ഞുങ്ങള്‍ക്കും സുരക്ഷിതതാവളം ; കോർപറേഷൻ ഓഫീസിൽ നിരവധിപേർ

> **Lead Summary:** മട്ടാഞ്ചേരി : ഫോര്‍ട്ട് കൊച്ചിയില്‍ വിരുന്നെത്തിയ മയിലമ്മയ്ക്കും കുഞ്ഞുങ്ങള്‍ക്കും സുരക്ഷിതതാവളമൊരുക്കി കോർപറേഷൻ ഫോര്‍ട്ട് കൊച്ചി മേഖലാ ഓഫീസിലെ ജീവനക്കാര്‍.

## Article Content

മട്ടാഞ്ചേരി : ഫോര്‍ട്ട് കൊച്ചിയില്‍ വിരുന്നെത്തിയ മയിലമ്മയ്ക്കും കുഞ്ഞുങ്ങള്‍ക്കും സുരക്ഷിതതാവളമൊരുക്കി കോർപറേഷൻ ഫോര്‍ട്ട് കൊച്ചി മേഖലാ ഓഫീസിലെ ജീവനക്കാര്‍.

ഫോര്‍ട്ട് കൊച്ചിയില്‍ കുറച്ചുനാളുകളായി മയിലിനെ കഴിഞ്ഞദിവസമാണ് നാട്ടുകാര്‍ കണ്ടത്. കോർപറേഷൻ മേഖലാ ഓഫീസിലേക്ക് കയറിയ മയിലിനും കുഞ്ഞുങ്ങള്‍ക്കും ജീവനക്കാര്‍ സുരക്ഷിതകേന്ദ്രമൊരുക്കുകയായിരുന്നു. മയിലമ്മയെയും കുഞ്ഞുങ്ങളെയും കാണാന്‍ കോർപറേഷൻ ഓഫീസിൽ നിരവധിപേർ എത്തുന്നുണ്ട്‌.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/328468/safe-haven-for-mayilamma-and-her-children-many-people-at-the-corporation-office)