---
title: "കുഴുപ്പിള്ളിക്കാവ് ഭഗവതി ക്ഷേത്രത്തിൽ നാളെ മുതൽ ദേവി ഭാഗവത നവാഹ യജഞം"
english_title: "Devi Bhagavata Navaha Yajanam to be held at Kuzhuppillikkavu Bhagavathi Temple from tomorrow"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/328355/devi-bhagavata-navaha-yajanam-to-be-held-at-kuzhuppillikkavu-bhagavathi-temple-from-tomorrow"
published_at: "2025-11-28T14:26:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692963d228d48_kavu.jpg"
keywords: []
---

# കുഴുപ്പിള്ളിക്കാവ് ഭഗവതി ക്ഷേത്രത്തിൽ നാളെ മുതൽ ദേവി ഭാഗവത നവാഹ യജഞം

> **Lead Summary:** പിറവം : രാമമംഗലം, കുഴുപ്പിള്ളിക്കാവ് ഭഗവതി ക്ഷേത്രത്തിൽ നാളെ മുതൽ ഡിസംബർ 7 വരേ ദേവി ഭാഗവത നവാഹ യജഞം നടക്കും.

## Article Content

പിറവം : രാമമംഗലം, കുഴുപ്പിള്ളിക്കാവ് ഭഗവതി ക്ഷേത്രത്തിൽ നാളെ മുതൽ ഡിസംബർ 7 വരേ ദേവി ഭാഗവത നവാഹ യജഞം നടക്കും.

പുല്ലു യിൽ ഇല്ലം ഉണ്ണിക്കൃഷ്‌ണൻ നമ്പൂതിരിയാണു ആചാര്യൻ .അരുൺ പാലമറ്റം, കൊടുമൺ സതീഷ് എന്നിവർ സഹ ആചാര്യൻമാരാകും ഡിസംബർ 1,2 തീയതികളിൽ നടക്കുന്ന പുനപ്രതിഷ്ഠാ ഉത്സവത്തിൽ തന്ത്രി മനയത്താറ്റ് അനിൽ ദിവാകരൻ നമ്പൂതിരി കാർമ്മികത്വം വഹിക്കും.

നാളെ വൈകിട്ട് 4 30 നു വിഗ്രഹഘോഷയാത്ര, തുടർന്നു തന്ത്രി അനിൽ ദിവാകരൻ നമ്പൂതിരി ദീപം തെളിയിക്കും. തുടർന്നുള്ള ദിവസങ്ങളിൽ 7.30നു പാരായണം ആരംഭിക്കും 1നു പ്രസാദ ഊട്ട്, 2.10 പാരായണം. 6 30 നാമസങ്കീർത്തനം, 7.30നു പ്രഭാഷണം എന്നിങ്ങനെയാണു ചടങ്ങുകൾ . സമാപനദിനമായ 10നു ഹോമസംവാ ദം, കലശാഭിഷേകം,, 10.30നു അവഭ്യതസ്‌നാന ഘോഷയാത്ര. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/328355/devi-bhagavata-navaha-yajanam-to-be-held-at-kuzhuppillikkavu-bhagavathi-temple-from-tomorrow)