---
title: " അസ്ഥികളും തലയോട്ടിയും കണ്ടെത്തി ; കണ്ടെത്തിയത് ഓട്ടോ സ്റ്റാൻ്റിന് സമീപമുള്ള കാട് മൂടിയ പറമ്പിൽ നിന്ന് "
english_title: "Bones and skull found; found in a forested area near an auto stand"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/328349/bones-and-skull-found-found-in-a-forested-area-near-an-auto-stand"
published_at: "2025-11-28T14:14:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692961457a68f_death.jpg"
keywords: []
---

#  അസ്ഥികളും തലയോട്ടിയും കണ്ടെത്തി ; കണ്ടെത്തിയത് ഓട്ടോ സ്റ്റാൻ്റിന് സമീപമുള്ള കാട് മൂടിയ പറമ്പിൽ നിന്ന് 

> **Lead Summary:** എറണാകുളം: എറണാകുളം വടക്കേക്കരയിൽ ഒഴിഞ്ഞ പറമ്പിൽ നിന്നും അസ്ഥികളും തലയോട്ടിയും കണ്ടെത്തി. അണ്ടിപ്പിള്ളിക്കാവ് ഓട്ടോ സ്റ്റാൻ്റിന് സമീപമുള്ള കാട് മൂടിയ പറമ്പിൽ നിന്നുമാണ് അസ്ഥികൾ കണ്ടെത്തിയത്.

## Article Content

എറണാകുളം: എറണാകുളം വടക്കേക്കരയിൽ ഒഴിഞ്ഞ പറമ്പിൽ നിന്നും അസ്ഥികളും തലയോട്ടിയും കണ്ടെത്തി. അണ്ടിപ്പിള്ളിക്കാവ് ഓട്ടോ സ്റ്റാൻ്റിന് സമീപമുള്ള കാട് മൂടിയ പറമ്പിൽ നിന്നുമാണ് അസ്ഥികൾ കണ്ടെത്തിയത്.

ഇതിന് രണ്ട് മാസത്തിലധികം പഴക്കമുണ്ടെന്നാണ് നി​ഗമനം. ഫോറൻസിക് സംഘവും വടക്കേക്കര പൊലീസും സ്ഥലത്തെത്തി. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി പരിശോധനകൾ നടത്തുമെന്ന് പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/328349/bones-and-skull-found-found-in-a-forested-area-near-an-auto-stand)