---
title: "മിഥുൻ തനിക്ക് മകനെ പോലെ ; സഹപ്രവർത്തകരുടെ അപവാദ പ്രചാരണം , രണ്ട് സർക്കാർ ജീവനക്കാർ കിണറ്റിൽ മരിച്ച നിലയിൽ"
english_title: "Mithun is like a son to me; Slander campaign by colleagues, two government employees found dead in a well."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/328301/mithun-is-like-a-son-to-me-slander-campaign-by-colleagues-two-government-employees-found-dead-in-a-well"
published_at: "2025-11-28T11:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6929355aacff6_1000408023.jpg"
keywords: []
---

# മിഥുൻ തനിക്ക് മകനെ പോലെ ; സഹപ്രവർത്തകരുടെ അപവാദ പ്രചാരണം , രണ്ട് സർക്കാർ ജീവനക്കാർ കിണറ്റിൽ മരിച്ച നിലയിൽ

> **Lead Summary:** ഭോപ്പാൽ : സഹപ്രവർത്തകരുടെ അപവാദ പ്രചാരണത്തിനെതിരെ കുറിപ്പെഴുതി വച്ച് രണ്ട് സർക്കാർ ജീവനക്കാർ ജീവനൊടുക്കി. മധ്യപ്രദേശിലെ ബേതുൽ ജില്ലയിലാണ് സംഭവം.

## Article Content

ഭോപ്പാൽ : സഹപ്രവർത്തകരുടെ അപവാദ പ്രചാരണത്തിനെതിരെ കുറിപ്പെഴുതി വച്ച് രണ്ട് സർക്കാർ ജീവനക്കാർ ജീവനൊടുക്കി. മധ്യപ്രദേശിലെ ബേതുൽ ജില്ലയിലാണ് സംഭവം.

ബേതുൽ നഗർ പരിഷത്തിലെ ക്ലാർക്കായ രജനി ദുണ്ഡല (48), വാട്ടർ അതോറിറ്റി ജീവനക്കാരനായ മിഥുൻ (29) എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹം ബയവാഡി ഗ്രാമത്തിലെ കിണറ്റിൽ നിന്നുമാണ് കണ്ടെത്തിയത്.

ഇരുവരും രാത്രിയായിട്ടും വീട്ടിൽ എത്താതിരുന്നതോടെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മിഥുൻറെ ഫോൺ ലൊക്കേഷൻ ട്രാക്ക് ചെയ്താണ് പൊലീസ് സംഘം കിണറിനരികെ എത്തിയത്.

രജനിയുടെ വീട്ടിൽ നിന്നും സഹപ്രവർത്തകർക്ക് എതിരായ കുറിപ്പ് കണ്ടെത്തി. മിഥുൻ തനിക്ക് മകനെ പോലെയാണെന്നും എന്നാൽ സഹപ്രവർത്തകർ വഴിവിട്ട ബന്ധമാണെന്ന് പ്രചരിപ്പിച്ചെന്നും കുറിപ്പിൽ പറയുന്നു. സഹപ്രവർത്തകരുടെ അപവാദ പ്രചാരണം കാരണം വലിയ മാനസിക സമ്മർദത്തിലായിരുന്നുവെന്നും കുറിപ്പിലുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/328301/mithun-is-like-a-son-to-me-slander-campaign-by-colleagues-two-government-employees-found-dead-in-a-well)