---
title: "റോഡിൽ കണ്ട പാമ്പിനെ വെട്ടിച്ചു ; സ്‌കൂൾ കുട്ടികളുമായി പോയ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം"
english_title: "Snake found on the road was cut off; Auto carrying school children falls into a ravine, student dies tragically."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/328061/snake-found-on-the-road-was-cut-off-auto-carrying-school-children-falls-into-a-ravine-student-dies-tragically"
published_at: "2025-11-26T20:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692710f3ddc5c_1000406568.png"
keywords: []
---

# റോഡിൽ കണ്ട പാമ്പിനെ വെട്ടിച്ചു ; സ്‌കൂൾ കുട്ടികളുമായി പോയ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

> **Lead Summary:** പത്തനംതിട്ട : സ്‌കൂൾ കുട്ടികളുമായി പോയ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞ് ഒരു വിദ്യാർഥിനി മരിച്ചു.

## Article Content

പത്തനംതിട്ട : സ്‌കൂൾ കുട്ടികളുമായി പോയ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞ് ഒരു വിദ്യാർഥിനി മരിച്ചു.

പത്തനംതിട്ട കരുമാൻതോട് ശ്രീനാരായണ സ്കൂളിലെ വിദ്യാർഥിനി ഭാഗ്യലക്ഷ്മ‌ി(9)യാണ് മരിച്ചത്. പത്തനംതിട്ട തൂമ്പാക്കുളത്ത് ബുധനാഴ്‌ച വൈകീട്ടായിരുന്നു അപകടം.

നാലുമണിക്ക് സ്‌കൂൾവിട്ടശേഷം വിദ്യാർഥികളുമായി പോവുകയായിരുന്ന ഓട്ടോയാണ് അപകടത്തിൽപ്പെട്ടത്. റോഡിൽ കണ്ട പാമ്പിനെ, വെട്ടിച്ചപ്പോൾ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞെന്നാണ് വിവരം. ഡ്രൈവറും അഞ്ചുകുട്ടികളുമാണ് വാഹനത്തിലുണ്ടായിരുന്നത്. ഇതിൽ ഒരു കുട്ടിയാണ് മരിച്ചത്.

പരിക്കേറ്റ ഡ്രൈവറെയും മറ്റുകുട്ടികളെയും പത്തനംതിട്ടയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ടുകുട്ടികളുടെ തലയ്ക്കാണ് പരിക്ക്. ഒരാൾക്ക് കൈയ്ക്കും പരിക്കുണ്ട്. ആവശ്യമെങ്കിൽ പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/328061/snake-found-on-the-road-was-cut-off-auto-carrying-school-children-falls-into-a-ravine-student-dies-tragically)