---
title: "പറമ്പിൽ കോഴി കയറിയെന്നാരോപിച്ച് വൃദ്ധ ദമ്പതികൾക്ക് അയൽവാസിയുടെ ക്രൂരമർദ്ദനം"
english_title: "Elderly couple brutally beaten by neighbor for allegedly letting a chicken into their field."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/328006/elderly-couple-brutally-beaten-by-neighbor-for-allegedly-letting-a-chicken-into-their-field"
published_at: "2025-11-26T14:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6926c3388c12c_1000406242.png"
keywords: []
---

# പറമ്പിൽ കോഴി കയറിയെന്നാരോപിച്ച് വൃദ്ധ ദമ്പതികൾക്ക് അയൽവാസിയുടെ ക്രൂരമർദ്ദനം

> **Lead Summary:** വയനാട് : 2 കോഴി കയറിയെന്നാരോപിച്ച് വൃദ്ധ ദമ്പതികൾക്ക് അയൽവാസിയുടെ ക്രൂരമർദ്ദനം. വയനാട് കമ്പളക്കാട്ടിൽ ആണ് സംഭവം. ദമ്പതികളുടെ കൈകൾ തല്ലിയൊടിച്ചു. ചുണ്ടക്കര ഒറ്റപ്ലാക്കൽ ലാൻസി തോമസ്, ഭാര്യ അമ്മിണി എന്നിവർക്കാണ് മർദനമേറ്റത്.

## Article Content

വയനാട് : 2 കോഴി കയറിയെന്നാരോപിച്ച് വൃദ്ധ ദമ്പതികൾക്ക് അയൽവാസിയുടെ ക്രൂരമർദ്ദനം. വയനാട് കമ്പളക്കാട്ടിൽ ആണ് സംഭവം. ദമ്പതികളുടെ കൈകൾ തല്ലിയൊടിച്ചു. ചുണ്ടക്കര ഒറ്റപ്ലാക്കൽ ലാൻസി തോമസ്, ഭാര്യ അമ്മിണി എന്നിവർക്കാണ് മർദനമേറ്റത്.

അയൽവാസിയായ തോമസ് വൈദ്യരാണ് ഇവരെ ക്രൂരമായി മർദ്ദിച്ചതെന്നാണ് പരാതി. മർദ്ദനത്തിൽ ലാൻസിൻ്റെ ഇരു കൈകളും, അമ്മിണിയുടെ ഒരു കൈയ്യും ഒടിഞ്ഞിട്ടുണ്ട്. സംഭവത്തിൽ കമ്പളക്കാട് പൊലീസ് കേസെടുത്തു. ഇരു കുടുംബങ്ങളും തമ്മിൽ തർക്കം ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/328006/elderly-couple-brutally-beaten-by-neighbor-for-allegedly-letting-a-chicken-into-their-field)