---
title: "സ്റ്റാൻഡില്‍ പ്രവേശിക്കാതെ സര്‍വീസ്‌ നടത്തുന്ന സ്വകാര്യ ബസുകള്‍ക്കെതിരെ നടപടി"
english_title: "Action against private buses operating without entering the stand"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/327958/action-against-private-buses-operating-without-entering-the-stand"
published_at: "2025-11-26T11:35:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6926990a78bde_bus.jpg"
keywords: []
---

# സ്റ്റാൻഡില്‍ പ്രവേശിക്കാതെ സര്‍വീസ്‌ നടത്തുന്ന സ്വകാര്യ ബസുകള്‍ക്കെതിരെ നടപടി

> **Lead Summary:** പെരുമ്പാവൂര്‍ : നഗരസഭാ ബസ് സ്റ്റാൻഡില്‍ പ്രവേശിക്കാതെ സര്‍വീസ്‌ നടത്തുന്ന സ്വകാര്യ ബസുകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാറിന് നിവേദനം നൽകി.

## Article Content

പെരുമ്പാവൂര്‍ : നഗരസഭാ ബസ് സ്റ്റാൻഡില്‍ പ്രവേശിക്കാതെ സര്‍വീസ്‌ നടത്തുന്ന സ്വകാര്യ ബസുകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാറിന് നിവേദനം നൽകി.

ആലുവ–കോതമംഗലം,കട്ടപ്പന–എറണാകുളം, മൂന്നാർ–എറണാകുളം ബസുകൾ എഎം റോഡിലെ യാത്രി നിവാസിൽ മാത്രമാണ് നിർത്തുന്നത്. ബസ് സ്റ്റാൻഡിലെത്തുന്ന ദീർഘദൂര യാത്രക്കാർക്ക്‌ ഇത്‌ ദുരിതമാണ്.

ദീർഘദൂര ബസുകള്‍ പലതും ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിനുസമീപം പാര്‍ക്ക്‌ ചെയ്തശേഷമാണ് യാത്ര തുടരുന്നത്. റോഡരികിൽ പാർക്ക്‌ ചെയ്യുന്ന ബസുകൾക്കെതിരെ പൊലീസും മോട്ടോര്‍ വാഹനവകുപ്പും നടപടി സ്വീകരിക്കുന്നില്ല.

ഹ്രസ്വദൂര സർവീസ് നടത്തുന്ന ഏതാനും കെഎസ്ആർടിസി ബസുകൾ മാത്രമാണ് സ്റ്റാൻഡിൽ കയറിയിറങ്ങുന്നത്. എല്ലാ സ്വകാര്യ, കെഎസ്ആര്‍ടിസി ബസുകളും സ്റ്റാൻഡിൽ പ്രവേശിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യപ്രവര്‍ത്തകൻ എം ബി ഹംസയാണ് നിവേദനം നല്‍കിയത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/327958/action-against-private-buses-operating-without-entering-the-stand)