---
title: "ഷൂവിനുള്ളിൽ ഒളിപ്പിച്ചനിലയിൽ ; 50 ലക്ഷം രൂപയുടെ സ്വർണവും സിഗററ്റുകളും പിടികൂടി"
english_title: "Gold and cigarettes worth Rs 50 lakhs seized hidden inside shoes"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/327947/gold-and-cigarettes-worth-rs-50-lakhs-seized-hidden-inside-shoes"
published_at: "2025-11-26T11:00:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6926912d92c29_customes.jpg"
keywords: []
---

# ഷൂവിനുള്ളിൽ ഒളിപ്പിച്ചനിലയിൽ ; 50 ലക്ഷം രൂപയുടെ സ്വർണവും സിഗററ്റുകളും പിടികൂടി

> **Lead Summary:** നെടുമ്പാശേരി : കൊച്ചി വിമാനത്താവളത്തിലൂടെ കടത്താൻ ശ്രമിച്ച 50 ലക്ഷം രൂപയുടെ സ്വർണവും സിഗററ്റുകളും കസ്‌റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റ് പിടികൂടി. ബാറ്റിക് എയർ വിമാനത്തിൽ ക്വലാലംപൂരിൽനിന്നെത്തിയ തമിഴ്‌നാട് സ്വദേശിനി ജയയുടെ പക്കൽനിന്നാണ് 30.4 ലക്ഷം രൂപയുടെ ആഭരണങ്ങൾ പിടിച്ചെടുത്തത്.

## Article Content

നെടുമ്പാശേരി : കൊച്ചി വിമാനത്താവളത്തിലൂടെ കടത്താൻ ശ്രമിച്ച 50 ലക്ഷം രൂപയുടെ സ്വർണവും സിഗററ്റുകളും കസ്‌റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റ് പിടികൂടി. ബാറ്റിക് എയർ വിമാനത്തിൽ ക്വലാലംപൂരിൽനിന്നെത്തിയ തമിഴ്‌നാട് സ്വദേശിനി ജയയുടെ പക്കൽനിന്നാണ് 30.4 ലക്ഷം രൂപയുടെ ആഭരണങ്ങൾ പിടിച്ചെടുത്തത്.

വെള്ളി പൂശിയതുൾപ്പെടെയുള്ള ആഭരണങ്ങൾ ഷൂവിനുള്ളിൽ ഒളിപ്പിച്ചനിലയിലായിരുന്നു. കംബോഡിയയിൽനിന്ന് തായ് എയർ ഏഷ്യ വിമാനത്തിലെത്തിയ മലപ്പുറം സ്വദേശികളായ റഫീഖ്, സഫീർ എന്നിവരിൽനിന്നാണ്‌ 17.5 ലക്ഷം രൂപയുടെ വിദേശനിർമിത 70,000 സിഗററ്റുകൾ പിടിച്ചെടുത്തത്. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ഷാർജയിൽനിന്നെത്തിയ തൃശൂർ സ്വദേശിയിൽനിന്ന് 1.48 ലക്ഷത്തിന്റെ 46 -ഇ–സിഗററ്റുകളും കസ്റ്റംസ് പിടികൂടി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/327947/gold-and-cigarettes-worth-rs-50-lakhs-seized-hidden-inside-shoes)