---
title: "ബസിൽ വെച്ച് വിദ്യാർത്ഥിനിക്കുനേരെ അതിക്രമം ; ബസ് കണ്ടക്ടർക്ക് എതിരെ പരാതി "
english_title: "Student assaulted on bus; Complaint filed against bus conductor."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/327839/student-assaulted-on-bus-complaint-filed-against-bus-conductor"
published_at: "2025-11-25T15:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69258015b0974_1000405387.png"
keywords: []
---

# ബസിൽ വെച്ച് വിദ്യാർത്ഥിനിക്കുനേരെ അതിക്രമം ; ബസ് കണ്ടക്ടർക്ക് എതിരെ പരാതി 

> **Lead Summary:** കാസർകോഡ്: ബസിൽ വെച്ച് വിദ്യാർത്ഥിനിക്കുനേരെ അതിക്രമം. കർണാടക ആർടിസി ബസിൽ സഞ്ചരിക്കുകയായിരുന്ന വിദ്യാർത്ഥനിക്കുനേരെയാണ് അതിക്രമം ഉണ്ടായത്.

## Article Content

കാസർകോഡ്: ബസിൽ വെച്ച് വിദ്യാർത്ഥിനിക്കുനേരെ അതിക്രമം. കർണാടക ആർടിസി ബസിൽ സഞ്ചരിക്കുകയായിരുന്ന വിദ്യാർത്ഥനിക്കുനേരെയാണ് അതിക്രമം ഉണ്ടായത്.

ബസിലെ കണ്ടക്ടർ മോശമായി പെരുമാറിയെന്നും ചോദ്യം ചെയ്‌തപ്പോൾ അസഭ്യം പറഞ്ഞ് ഇറക്കിവിട്ടെന്നുമാണ് പരാതി. ബസിൽ യാത്ര ചെയ്യുന്നതിനിടെ കണ്ടക്ടർ വിദ്യാർത്ഥിനിയെ മോശമായി സ്‌പർശിച്ചെന്നും ഇത് ചോദ്യം ചെയ്‌തപ്പോൾ അസഭ്യം വിളിച്ചെന്നും വിദ്യാർത്ഥിനി പരാതിയിൽ പറയുന്നു.

കാസർകോട് നിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസിൽ വെച്ചാണ് അതിക്രമം ഉണ്ടായത്. ചോദ്യം ചെയ്ത വിദ്യാർത്ഥിനിയെ ബസിൽ നിന്ന് ഇറക്കിവിടുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/327839/student-assaulted-on-bus-complaint-filed-against-bus-conductor)