---
title: "യുവ വനിതാമാധ്യമപ്രവർത്തകയെ ഓഫീസിനുള്ളിൽ ജീവനൊടുക്കിയ കണ്ടെത്തി"
english_title: "Young female journalist found dead in office."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/327835/young-female-journalist-found-dead-in-office"
published_at: "2025-11-25T15:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69257c6b68315_1000380060.png"
keywords: []
---

# യുവ വനിതാമാധ്യമപ്രവർത്തകയെ ഓഫീസിനുള്ളിൽ ജീവനൊടുക്കിയ കണ്ടെത്തി

> **Lead Summary:** ഗുവാഹത്തി : യുവ വനിതാമാധ്യമപ്രവർത്തകയെ ഓഫീസിനുള്ളിൽ ജീവനൊടുക്കിയ കണ്ടെത്തി.

## Article Content

ഗുവാഹത്തി : യുവ വനിതാമാധ്യമപ്രവർത്തകയെ ഓഫീസിനുള്ളിൽ ജീവനൊടുക്കിയ കണ്ടെത്തി.

അസമിലെ ഗുവാഹത്തിയിലാണ് സംഭവം. പ്രാദേശിക വാർത്താചാനലിലെ അവതാരകയായ ഋതുമണി റോയിയെയാണ് തിങ്കളാഴ്‌ച രാവിലെ മരിച്ചനിലയിൽ കണ്ടെത്തിയത്.

ഡിസംബർ അഞ്ചാംതീയതി വിവാഹം നടക്കാനിരിക്കേയാണ് ഇവർ ജീവനൊടുക്കിയത്. വിവാഹക്ഷണപത്രം തയ്യാറാക്കുകയും അത് ആളുകൾക്ക് നൽകുകയും ചെയ്‌തിരുന്നു. കഴിഞ്ഞദിവസം, ഒരു സുഹൃത്തിൻ്റെ വീട്ടിൽ നടന്ന വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങിൽ ഋതുമണി പങ്കെടുക്കുകയും ചെയ്‌തിരുന്നു.

അവിടെനിന്ന് രാത്രി ഓഫീസിൽ മടങ്ങിയെത്തിയ അവർ ജീവനൊടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സഹപ്രവർത്തകരാണ് രാവിലെ മൃതദേഹം കണ്ടത്.

ഋതുമണിയുടെ ആത്മഹത്യക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. ഇത് എല്ലാവരുടെയും നന്മയ്ക്ക് വേണ്ടിയാണ്, ക്ഷമിക്കണം-എന്നായിരുന്നു കുറിപ്പിലുണ്ടായിരുന്നത്. പോലീസ് കേസ് രജിസ്റ്റർ ചെയ്‌ത് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/327835/young-female-journalist-found-dead-in-office)