---
title: "തലയ്ക്കടിച്ച് മൃതദേഹം രാത്രി പറമ്പിൽ തള്ളി ; അമ്മയെ കൊലപ്പെടുത്തിയ 45 കാരിയായ മകളും 27 കാരനായ കാമുകനും പിടിയിൽ "
english_title: "45-year-old daughter and 27-year-old boyfriend arrested for murdering mother, hitting her on the head and dumping her body in a field at night."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/327830/45-year-old-daughter-and-27-year-old-boyfriend-arrested-for-murdering-mother-hitting-her-on-the-head-and-dumping-her-body-in-a-field-at-night"
published_at: "2025-11-25T15:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692578a7b248c_1000405338.png"
keywords: []
---

# തലയ്ക്കടിച്ച് മൃതദേഹം രാത്രി പറമ്പിൽ തള്ളി ; അമ്മയെ കൊലപ്പെടുത്തിയ 45 കാരിയായ മകളും 27 കാരനായ കാമുകനും പിടിയിൽ 

> **Lead Summary:** തൃശ്ശൂർ: അമ്മയെ കൊലപ്പെടുത്തിയ കേസിൽ മകളും കാമുകനും പിടിയിൽ. തൃശ്ശൂർ മുണ്ടൂരിലാണ് സംഭവം.

## Article Content

തൃശ്ശൂർ: അമ്മയെ കൊലപ്പെടുത്തിയ കേസിൽ മകളും കാമുകനും പിടിയിൽ. തൃശ്ശൂർ മുണ്ടൂരിലാണ് സംഭവം.

മുണ്ടൂർ സ്വദേശിനി തങ്കമണിയുടെ കൊലപാതകത്തിലാണ് മകൾ സന്ധ്യയെയും കാമുകനായ നിധിനെയും പോലീസ് പിടികൂടിയത്. കഴിഞ്ഞ ശനിയാഴ്ച‌യായിരുന്നു തങ്കമണി കൊല്ലപ്പെട്ടത്.

തലയടിച്ചുവീണ് അമ്മ മരിച്ചുവെന്നാണ് സന്ധ്യ ആദ്യം പറഞ്ഞിരുന്നത്. എന്നാൽ പോസ്റ്റുമോർട്ടത്തിൽ ഇത് കൊലപാതകമാണെന്ന് തെളിഞ്ഞു. 75 വയസാണ് കൊല്ലപ്പെട്ട തങ്കമണിക്കുണ്ടായിരുന്നത്. 45-കാരിയായ മകൾ സന്ധ്യയും അയൽവാസിയായിരുന്ന 27-കാരനായ നിധിനും ചേർന്നാണ് കൊലപാതകം നടത്തിയത്. തങ്കമണിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം രാത്രി പറമ്പിൽ കൊണ്ടിടുകയായിരുന്നു.

തങ്കമണിയുടെ സ്വർണാഭരണം തട്ടിയെടുക്കുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം. തങ്കമണിയുടെ ഏക മകളാണ് സന്ധ്യ. ഇവർക്ക് ഭർത്താവും ഒരു മകനുമുണ്ട്. നിധിൻ അവിവാഹിതനാണ്. കൊലപാതകം നടത്തിയതിന് ശേഷം തലയടിച്ച് വീണ് മരിച്ചതാണെന്ന് ഭർത്താവിനെയും കുടുംബക്കാരെയും വിശ്വസിപ്പിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/327830/45-year-old-daughter-and-27-year-old-boyfriend-arrested-for-murdering-mother-hitting-her-on-the-head-and-dumping-her-body-in-a-field-at-night)