---
title: "കടം തീർക്കുന്നതുമായി ബന്ധപ്പെട്ട വാക്കുതർക്കം ; ജ്യേഷ്‌ഠൻ അനിയനെ കുത്തിക്കൊന്നു"
english_title: "Argument over debt settlement; Elder brother stabs younger brother to death."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/327797/argument-over-debt-settlement-elder-brother-stabs-younger-brother-to-death"
published_at: "2025-11-25T13:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692564a33738b_1000405214.png"
keywords: []
---

# കടം തീർക്കുന്നതുമായി ബന്ധപ്പെട്ട വാക്കുതർക്കം ; ജ്യേഷ്‌ഠൻ അനിയനെ കുത്തിക്കൊന്നു

> **Lead Summary:** മലപ്പുറം : പൂക്കോട്ടൂർ പള്ളിമുക്കിൽ ജ്യേഷ്‌ഠൻ അനിയനെ കുത്തിക്കൊന്നു.

## Article Content

മലപ്പുറം : പൂക്കോട്ടൂർ പള്ളിമുക്കിൽ ജ്യേഷ്‌ഠൻ അനിയനെ കുത്തിക്കൊന്നു.

പൂക്കോട്ടൂർ പള്ളിമുക്ക് സ്വദേശി അമീർ സുഹൈൽ (26) ആണ് കൊലപ്പെട്ടത്. കൊലപാതകത്തിന് പിന്നാലെ സഹോദരൻ ജുനൈദ് (28) പ്രതി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.

പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു കൊലപാതകം. വീട്ടിലെ കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. കടം തീർക്കുന്നതുമായി ബന്ധപ്പെട്ട വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. വീടിന്റെ സാമ്പത്തിക പ്രശ്‌നങ്ങളും കടബാധ്യതകളുമാണ് സഹോദരന്മാർ തമ്മിലെ തർക്കത്തിന് കാരണമെന്നാണ് വിവരം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/327797/argument-over-debt-settlement-elder-brother-stabs-younger-brother-to-death)