---
title: "തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൽ സിപിഎം പ്രവർത്തകൻ തൂങ്ങിമരിച്ചു"
english_title: "CPM worker hangs himself at Election committe office."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/327500/cpm-worker-hangs-himself-at-election-committe-office"
published_at: "2025-11-23T19:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692310961ed92_1000403464.png"
keywords: []
---

# തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൽ സിപിഎം പ്രവർത്തകൻ തൂങ്ങിമരിച്ചു

> **Lead Summary:** പാലക്കാട് : പാലക്കാട് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൽ സിപിഎം പ്രവർത്തകൻ തൂങ്ങിമരിച്ചു. പടലിക്കാട് സ്വദേശി ശിവൻ ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്.

## Article Content

പാലക്കാട് : പാലക്കാട് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൽ സിപിഎം പ്രവർത്തകൻ തൂങ്ങിമരിച്ചു. പടലിക്കാട് സ്വദേശി ശിവൻ ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്.

മരുതറോഡ് പഞ്ചായത്തിലെ നാലാം വാർഡായ പടലിക്കാട് റോഡരികിൽ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സിപിഎം കെട്ടിയ ഓഫീസിൽ തൂങ്ങിമരിക്കുകയായിരുന്നു. മരണകാരണം സംബന്ധിച്ച് അന്വേഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/327500/cpm-worker-hangs-himself-at-election-committe-office)