---
title: "യുവതിയുടെ മരണം കൊലപാതകം തന്നെ ; വീടിനുള്ളിൽ വെച്ച് കൊല നടത്തി, മൃതദേഹം ഉപേക്ഷിക്കാൻ പോകുന്നതിനിടെ  പ്രതി തളർന്നു വീണു"
english_title: "the accused was killed inside the house and collapsed while trying to dispose of the body."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/327254/the-accused-was-killed-inside-the-house-and-collapsed-while-trying-to-dispose-of-the-body"
published_at: "2025-11-22T11:54:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69215739dc76e_1000402007.png"
keywords: []
---

# യുവതിയുടെ മരണം കൊലപാതകം തന്നെ ; വീടിനുള്ളിൽ വെച്ച് കൊല നടത്തി, മൃതദേഹം ഉപേക്ഷിക്കാൻ പോകുന്നതിനിടെ  പ്രതി തളർന്നു വീണു

> **Lead Summary:** കൊച്ചി : തേവര കോന്തുരുത്തിയിൽ ചാക്കിൽ കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.

## Article Content

കൊച്ചി : തേവര കോന്തുരുത്തിയിൽ ചാക്കിൽ കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.

ഒരു വീട്ടിലേക്കുള്ള വഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടുടമ ജോർജ്ജ് കുറ്റം സമ്മതിച്ചിട്ടുണ്ട്. വീടിനുള്ളിൽ രക്തക്കറ കണ്ടെത്തിയതായ വിവരവും പുറത്തുവരുന്നുണ്ട്.

വീടിനുള്ളിൽ വച്ച് കൊല നടത്തിയ ശേഷം മൃതദേഹം ഉപേക്ഷിക്കാൻ പോകുന്നതിനിടെ ജോർജ് തളർന്നു വീഴുകയായിരുന്നു. കൊല്ലപ്പെട്ടത് എറണാകുളം സ്വദേശി എന്ന് സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി. കൊലപാതക കാരണത്തിൽ അന്വേഷണം തുടരുന്നതായും പൊലീസ് അറിയിച്ചു.

പട്ടിയെ മൂടാൻ എന്ന് പറഞ്ഞാണ് ജോർജ് ചാക്ക് ചോദിച്ച് എത്തിയത്. രാത്രിയിൽ ജോർജിൻറെ വീട്ടിൽ നിന്നും വലിയ ശബ്ദം കേട്ടിരുന്നു എന്ന് ജോർജിൻറെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന അതിഥിത്തൊഴിലാളിയും വെളിപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/327254/the-accused-was-killed-inside-the-house-and-collapsed-while-trying-to-dispose-of-the-body)