---
title: "തിയേറ്റർ നടത്തിപ്പുകാരനും ഡ്രൈവർക്കും വെട്ടേറ്റു ; ആക്രമണത്തിനു പിന്നിൽ മൂന്നം​ഗ സംഘം "
english_title: "Theater manager and driver hacked to death; three-member gang behind attack"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/327054/theater-manager-and-driver-hacked-to-death-three-member-gang-behind-attack"
published_at: "2025-11-21T11:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691ffcc785bcd_stabbed.jpg"
keywords: []
---

# തിയേറ്റർ നടത്തിപ്പുകാരനും ഡ്രൈവർക്കും വെട്ടേറ്റു ; ആക്രമണത്തിനു പിന്നിൽ മൂന്നം​ഗ സംഘം 

> **Lead Summary:** തൃശൂർ : തൃശൂരിൽ തിയേറ്റർ നടത്തിപ്പുകാരനും ഡ്രൈവർക്കും വെട്ടേറ്റു. രാഗം തിയേറ്ററിന്റെ നടത്തിപ്പുകാരൻ വെളപ്പായ സ്വദേശി സുനിലിനും ഡ്രൈവർ അജീഷിനും ആണ് വെട്ടേറ്റത്.

## Article Content

തൃശൂർ : തൃശൂരിൽ തിയേറ്റർ നടത്തിപ്പുകാരനും ഡ്രൈവർക്കും വെട്ടേറ്റു. രാഗം തിയേറ്ററിന്റെ നടത്തിപ്പുകാരൻ വെളപ്പായ സ്വദേശി സുനിലിനും ഡ്രൈവർ അജീഷിനും ആണ് വെട്ടേറ്റത്.

ഇന്നലെ രാത്രി 10ഓടെ സുനിലിന്റെ വീടിനു മുന്നിൽ വെച്ചായിരുന്നു സംഭവം. മൂന്നം​ഗ സംഘമാണ് ആക്രമണത്തിനു പിന്നിൽ. കാറില്‍ നിന്നിറങ്ങി വീടിന്‍റെ ഗേറ്റ് തുറക്കുന്ന സമയത്ത് ഇരുവരെയും ആക്രമിക്കുകയായിരുന്നു.

സുനിലിന്റെ കാലിനും അജീഷിന്റെ കൈയ്ക്കും വെട്ടേറ്റു. ആക്രമണ ശേഷം പ്രതികൾ ഓടി രക്ഷപെട്ടു. ക്വട്ടേഷൻ ആക്രമണമാണെന്നാണ് സൂചന. പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/327054/theater-manager-and-driver-hacked-to-death-three-member-gang-behind-attack)