---
title: "എൽഡിഎഫ് സ്ഥാനാർഥികൾ കൂത്താട്ടുകുളം നഗരസഭാ ഓഫീസിൽ പത്രിക സമർപ്പിച്ചു"
english_title: "LDF candidates submit nominations at Koothattukulam Municipality office"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/326936/ldf-candidates-submit-nominations-at-koothattukulam-municipality-office"
published_at: "2025-11-20T15:25:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691ee77fc8a89_ldf.jpg"
keywords: []
---

# എൽഡിഎഫ് സ്ഥാനാർഥികൾ കൂത്താട്ടുകുളം നഗരസഭാ ഓഫീസിൽ പത്രിക സമർപ്പിച്ചു

> **Lead Summary:** കൂത്താട്ടുകുളം : നഗരസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥികൾ പ്രവർത്തകർക്കൊപ്പം പ്രകടനമായെത്തി കൂത്താട്ടുകുളം നഗരസഭാ ഓഫീസിൽ പത്രിക സമർപ്പിച്ചു.

## Article Content

കൂത്താട്ടുകുളം : നഗരസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥികൾ പ്രവർത്തകർക്കൊപ്പം പ്രകടനമായെത്തി കൂത്താട്ടുകുളം നഗരസഭാ ഓഫീസിൽ പത്രിക സമർപ്പിച്ചു.

നഗരസഭയ്ക്കു മുന്നിലെ സ്വാതന്ത്ര്യ സമര സേനാനികളുടെ രക്തസാക്ഷി മണ്ഡപത്തിനുമുന്നിൽ പുഷ്‌പാർച്ചന നടത്തിയ ശേഷമാണ് പത്രിക സമർപ്പിച്ചത്.സിപിഎം ഏരിയ സെക്രട്ടറി പി.ബി. രതീഷ്, സിപിഐ മണ്ഡലം സെക്രട്ടറി ജിൻസൺ വി. പോൾ, സി.എൻ. പ്രഭകുമാർ, ഫെബിഷ് ജോർജ്, ബിജോ പൗലോസ്, അരുൺ അശോകൻ, ബിനീഷ് തുളസീദാസ്, എം.എം. അശോകൻ, തൊമ്മച്ചൻ തേക്കുംകാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.

സഹ വരണാധികാരികളായ നഗരസഭാ അസി. എൻജിനിയർ എ.സി. മാക്സ്, നഗരസഭാ സൂപ്രണ്ട് പി. സുലഭ എന്നിവർ പത്രിക സ്വീകരിച്ചു.

എൽഡിഎഫ് സ്ഥാനാർഥികളായ ഷാജി ജോർജ്, ബിൻസി ബിജോ, പോൾ മാത്യു, പി.പി. കുട്ടപ്പൻ, ലിസി ജോസ് കീരാത്തടം, സിജി ജോർജ്, സലീമ മനോജ്, ബെൻ തോമസ് ഫിലിപ്, ഷീല സുകു, സുമ വിശ്വംഭരൻ, കവിത ഷിബു, സിന്ധു മനോജ്, കൃഷ്ണ‌ ശ്യാം, സന്ധ്യ ബിജു, സനൂപ് ടി. കുളമ്പാടം, ജോഷി എ. മത്തായി, പി.എം. ഷൈൻ, സി.വി. സണ്ണി, ആതിര ഷിബു, ദീപ ഷാജി, ഷീബ രാജു, എൻ.ടി. രാജേഷ്, വിജയ ശിവൻ, സണ്ണി കുര്യാക്കോസ്, ബേബി തോമസ്, വി. മായ എന്നിവരാണ് പത്രിക സമർപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/326936/ldf-candidates-submit-nominations-at-koothattukulam-municipality-office)