---
title: " സ്ഥാനാർഥി നിർണയം ; പാമ്പാക്കുട കോൺഗ്രസിൽ തമ്മിലടി രൂക്ഷം "
english_title: "Candidate selection; Fierce infighting in Pampakkuta Congress"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/326886/candidate-selection-fierce-infighting-in-pampakkuta-congress"
published_at: "2025-11-20T12:19:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691eba92e51ae_gvhjh.jpg"
keywords: []
---

#  സ്ഥാനാർഥി നിർണയം ; പാമ്പാക്കുട കോൺഗ്രസിൽ തമ്മിലടി രൂക്ഷം 

> **Lead Summary:** പിറവം : സ്ഥാനാർഥി നിർണയത്തെ തുടർന്ന്‌ പാമ്പാക്കുട പഞ്ചായത്തിലെ കോൺഗ്രസിൽ ആരംഭിച്ച തമ്മിലടി കൂടുതൽ രൂക്ഷമായി. നിലവിലെ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീകാന്ത് നന്ദൻ, പഞ്ചായത്ത്‌ അംഗം ജിനു സി ചാണ്ടി, മണ്ഡലം സെക്രട്ടറിമാരായ സജി ഓണക്കൂർ, രാജമ്മ ചന്ദ്രൻ, മീഡിയ സെൽ ചെയർമാൻ എൽദോ ജോർജ് എന്നിവരും നാല് വാർഡ് പ്രസിഡന്റുമാരും പ്രതിഷേധ പ്രസ്താവനയുമായി രംഗത്തെത്തിയതാണ്‌ പുതിയ സംഭവം.

## Article Content

പിറവം : സ്ഥാനാർഥി നിർണയത്തെ തുടർന്ന്‌ പാമ്പാക്കുട പഞ്ചായത്തിലെ കോൺഗ്രസിൽ ആരംഭിച്ച തമ്മിലടി കൂടുതൽ രൂക്ഷമായി. നിലവിലെ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീകാന്ത് നന്ദൻ, പഞ്ചായത്ത്‌ അംഗം ജിനു സി ചാണ്ടി, മണ്ഡലം സെക്രട്ടറിമാരായ സജി ഓണക്കൂർ, രാജമ്മ ചന്ദ്രൻ, മീഡിയ സെൽ ചെയർമാൻ എൽദോ ജോർജ് എന്നിവരും നാല് വാർഡ് പ്രസിഡന്റുമാരും പ്രതിഷേധ പ്രസ്താവനയുമായി രംഗത്തെത്തിയതാണ്‌ പുതിയ സംഭവം.

യുഡിഎഫിനു ബദലയായി വിമത കോൺഗ്രസ് നേതാക്കൾ രൂപംകൊടുത്ത ഐക്യമുന്നണി പഞ്ചായത്തിലെ മുഴുവൻ വാർഡിലും മൂന്ന് ബ്ലോക്ക് ഡിവിഷനുകളിലും സ്ഥാനാർഥികളെ നിർത്തി. അത്‌ പരിഹാരമില്ലാതൈ തുടരുന്പോഴാണ്‌ പുതിയ കലാപം. സ്ഥാനാർഥി നിർണയത്തിൽ സാമുദായിക സന്തുലിതാവസ്ഥ പാലിച്ചില്ലെന്നും വനിതാ സംവരണ വാർഡിൽ സ്ഥാനാർഥികളെ ഇറക്കുമതി ചെയ്തതുമാണ്‌ കോൺഗ്രസിനെതിരായ പുതിയ കുറ്റപത്രം.

വ്യക്തി താൽപ്പര്യങ്ങൾക്ക് ഗ്രൂപ്പ് പരിവേഷം നൽകിയാണ് സ്ഥാനാർഥികളെ നിശ്ചയിച്ചതെന്നും യഥാർഥ കോൺഗ്രസ് പ്രവർത്തകർക്ക് വേദനയുണ്ടെന്നും ഇവർ പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പതിമൂന്നിൽ ഒന്പത് സ്ഥാനങ്ങൾ നേടിയാണ് യുഡിഎഫ് അധികാരത്തിലെത്തിയത്. പിന്നീട് സഹകരണ ബാങ്കിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിമത ഐക്യമുന്നണി മുഴുവൻ സ്ഥാനങ്ങളും നേടി. യുഡിഎഫ് പഞ്ചായത്ത്‌ അംഗങ്ങൾ ഒന്നടങ്കം ആവശ്യപ്പെട്ട് മുൻ പ്രസിഡന്റ്‌ തോമസ് തടത്തിൽ രാജിവച്ചു. തുടർന്നാണ് ശ്രീകാന്ത് നന്ദനൻ പ്രസിഡന്റായത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/326886/candidate-selection-fierce-infighting-in-pampakkuta-congress)