---
title: "ഗൂഗിൾമാപ്പിട്ട്‌ ഓടിച്ചുവന്ന കാർ കനാലിൽ വീണു ; ശബ്ദംകേട്ടെത്തിയ നാട്ടുകാർ ഡ്രൈവറെ വാഹനത്തിൽനിന്ന്‌ പുറത്തെടുത്തു "
english_title: "A car driven by Google fell into a canal; locals who heard the noise pulled the driver out of the vehicle"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/326857/a-car-driven-by-google-fell-into-a-canal-locals-who-heard-the-noise-pulled-the-driver-out-of-the-vehicle"
published_at: "2025-11-20T10:56:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691ea77378d14_car.jpg"
keywords: []
---

# ഗൂഗിൾമാപ്പിട്ട്‌ ഓടിച്ചുവന്ന കാർ കനാലിൽ വീണു ; ശബ്ദംകേട്ടെത്തിയ നാട്ടുകാർ ഡ്രൈവറെ വാഹനത്തിൽനിന്ന്‌ പുറത്തെടുത്തു 

> **Lead Summary:** കൊച്ചി: ഗൂഗിൾമാപ്പിട്ട്‌ ഓടിച്ചുവന്ന കാർ കടവന്ത്ര ഇന്ദിരാനഗറിൽ കനാലിൽ വീണു. ബുധൻ രാത്രി 8.45ഓടെയാണ്‌ സംഭവം. വഴി കൃത്യമായി അറിയാത്തതിനാൽ ഫോർട്ട് കൊച്ചി സ്വദേശി ഗൂഗിൾമാപ്പിട്ട്‌ വാഹനം ഓടിച്ചുവരികയായിരുന്നു. പൊന്നേത്ത് കനാലിന് കുറുകെ പാലത്തിലൂടെ പോകുമ്പോഴാണ്‌ താഴേക്ക്‌ മറിഞ്ഞത്‌.

## Article Content

കൊച്ചി: ഗൂഗിൾമാപ്പിട്ട്‌ ഓടിച്ചുവന്ന കാർ കടവന്ത്ര ഇന്ദിരാനഗറിൽ കനാലിൽ വീണു. ബുധൻ രാത്രി 8.45ഓടെയാണ്‌ സംഭവം. വഴി കൃത്യമായി അറിയാത്തതിനാൽ ഫോർട്ട് കൊച്ചി സ്വദേശി ഗൂഗിൾമാപ്പിട്ട്‌ വാഹനം ഓടിച്ചുവരികയായിരുന്നു. പൊന്നേത്ത് കനാലിന് കുറുകെ പാലത്തിലൂടെ പോകുമ്പോഴാണ്‌ താഴേക്ക്‌ മറിഞ്ഞത്‌.

രാത്രിയിലെ കനത്ത മഴയ്ക്കുശേഷം റോഡും ആൾമറയില്ലാത്ത കനാലും വ്യക്തമായി തിരിച്ചറിയാൻ കഴിഞ്ഞില്ല. ശബ്ദംകേട്ടെത്തിയ നാട്ടുകാരാണ് ഡ്രൈവറെ വാഹനത്തിൽനിന്ന്‌ പുറത്തെടുത്തത്‌. പരിക്കില്ലാതെ രക്ഷപ്പെട്ടു. പിന്നീട് ക്രെയിൻ ഉപയോഗിച്ച് കാർ കനാലിൽ നിന്നുയർത്തി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/326857/a-car-driven-by-google-fell-into-a-canal-locals-who-heard-the-noise-pulled-the-driver-out-of-the-vehicle)