---
title: "ലോഡ്ജ് കേന്ദ്രീകരിച്ച് അനാശാസ്യം ; നാല് യുവതികളും രണ്ട് പുരുഷൻമാരും പിടിയിൽ "
english_title: "Indecency centered around lodge; Four young women and two men arrested"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/326733/indecency-centered-around-lodge-four-young-women-and-two-men-arrested"
published_at: "2025-11-19T14:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691d8ec07e33c_polixce.jpg"
keywords: []
---

# ലോഡ്ജ് കേന്ദ്രീകരിച്ച് അനാശാസ്യം ; നാല് യുവതികളും രണ്ട് പുരുഷൻമാരും പിടിയിൽ 

> **Lead Summary:** കാസർഗോഡ് : ചെറുവത്തൂരിൽ ലോഡ്ജ് കേന്ദ്രീകരിച്ച് അനാശാസ്യ പ്രവർത്തനം നടത്തിയ സംഘത്തെ പോലീസ് പിടികൂടി. ലോഡ്ജിൽ നടന്ന പരിശോധനയിൽ നാല് യുവതികളും രണ്ട് പുരുഷൻമാരുമാണ് പിടിയിലായത്.

## Article Content

കാസർഗോഡ് : ചെറുവത്തൂരിൽ ലോഡ്ജ് കേന്ദ്രീകരിച്ച് അനാശാസ്യ പ്രവർത്തനം നടത്തിയ സംഘത്തെ പോലീസ് പിടികൂടി. ലോഡ്ജിൽ നടന്ന പരിശോധനയിൽ നാല് യുവതികളും രണ്ട് പുരുഷൻമാരുമാണ് പിടിയിലായത്.

ഇവരെ പോലീസ് ഉപദേശിച്ച് വിട്ടു. ലോഡ്ജ് നടത്തിപ്പുകാരൻ ചെറുവത്തൂരിലെ മുഹമ്മദ് അസിനാർ (47), ഭാര്യ നസീമ (47) എന്നിവർക്കെതിരെ അസാൻമാർഗിക പ്രവർത്തനത്തിന് ചന്തേര പോലീസ് കേസെടുത്തു. പഴയ ദേശീയപാതയോരത്തെ മലബാർ ലോഡ്ജ് കേന്ദ്രീകരിച്ച് അസാൻമാർഗികം നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് കാഞ്ഞങ്ങാട് ഡിവൈഎസ്‌പി സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച രാത്രിയിലാണ് പരിശോധന നടത്തിയത്.

ചന്തേര പോലീസ് ഇൻസ്‌പെക്ടർ കെ. പ്രശാന്തിന്റെ പരാതിയിലാണ് ലോഡ്ജ് ഉടമയ്ക്കും ഭാര്യക്കുമെതിരേ കേസെടുത്തത്. കഴിഞ്ഞ വർഷം പോലീസ് പരിശോധനയ്ക്കിടയിൽ മറുനാട്ടുകാരിയായ യുവതി ലോഡ്ജിൽനിന്ന്‌ താഴേക്ക് ചാടിയിരുന്നു. പരിക്കേറ്റ യുവതിയെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിലായിരുന്ന ചികിത്സ തേടിയത്‌.പരിശോധനയ്ക്ക് ചന്തേര പോലീസ് ഇൻസ്‌പെക്ടർ കെ. പ്രശാന്ത്, എഎസ്‌ഐ ലീന, സിവിൽ പോലീസുദ്യോഗസ്ഥരായ സുരേഷ്, ശരണ്യ എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/326733/indecency-centered-around-lodge-four-young-women-and-two-men-arrested)