---
title: " നിയന്ത്രണം വിട്ട കാർ, ലോറിയിലും അഞ്ച്‌ ഇരുചക്ര വാഹനങ്ങളിലുമിടിച്ചു ; ഗുരുതര പരിക്ക്"
english_title: "Car loses control, hits lorry and five two-wheelers; serious injuries"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/326676/car-loses-control-hits-lorry-and-five-two-wheelers-serious-injuries"
published_at: "2025-11-19T11:55:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691d6350033aa_car.jpg"
keywords: []
---

#  നിയന്ത്രണം വിട്ട കാർ, ലോറിയിലും അഞ്ച്‌ ഇരുചക്ര വാഹനങ്ങളിലുമിടിച്ചു ; ഗുരുതര പരിക്ക്

> **Lead Summary:** വരാപ്പുഴ : ദേശീയപാത 66 വരാപ്പുഴ പാലത്തിൽ നിയന്ത്രണം വിട്ട കാർ, ലോറിയിലും അഞ്ച്‌ ഇരുചക്ര വാഹനങ്ങളിലുമിടിച്ചു. ഇരുചക്രവാഹന യാത്രികർക്ക് ഗുരുതര പരിക്ക്.

## Article Content

വരാപ്പുഴ : ദേശീയപാത 66 വരാപ്പുഴ പാലത്തിൽ നിയന്ത്രണം വിട്ട കാർ, ലോറിയിലും അഞ്ച്‌ ഇരുചക്ര വാഹനങ്ങളിലുമിടിച്ചു. ഇരുചക്രവാഹന യാത്രികർക്ക് ഗുരുതര പരിക്ക്.

ചൊവ്വ രാവിലെ ഒമ്പതിനാണ്‌ സംഭവം. എറണാകുളത്തുനിന്ന്‌ പറവൂരിലേക്ക് പോയ കാർ നിയന്ത്രണംവിട്ട് എതിർദിശയിൽ വന്ന ലോറിയിലും ഇരുചക്ര വാഹനങ്ങളിലും ഇടിക്കുകയായിരുന്നു.കാറിന്റെ മുൻഭാഗം തകർന്നു. ഇരുചക്രവാഹന യാത്രികരുടെ കൈക്കും കാലിനും തലയ്ക്കും ഗുരുതര പരിക്കുണ്ട്.

ഇവരെ ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് ഇരുചക്രവാഹനങ്ങൾ പൂർണമായും തകർന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് കാർ നിയന്ത്രണംവിടാൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു. ദേശീയപാത 66ൽ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. പൊലീസ് എത്തി വാഹനങ്ങൾ ഒരുവശത്തേക്ക് മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/326676/car-loses-control-hits-lorry-and-five-two-wheelers-serious-injuries)