---
title: "ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം ; നാല് പേർക്ക് പരിക്ക്"
english_title: "Sabarimala pilgrims' bus collides with mini lorry; four injured."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/326618/sabarimala-pilgrims-bus-collides-with-mini-lorry-four-injured"
published_at: "2025-11-19T07:14:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691d213626d98_1000398271.png"
keywords: []
---

# ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം ; നാല് പേർക്ക് പരിക്ക്

> **Lead Summary:** എറണാകുളം : എറണാകുളം മൂവാറ്റുപുഴയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം. മൂവാറ്റുപുഴയ്ക്ക് സമീപം തൃക്കളത്തൂരിൽ വെച്ചാണ് അർധരാത്രിയോടെ അപകടമുണ്ടായത്.

## Article Content

എറണാകുളം : എറണാകുളം മൂവാറ്റുപുഴയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം. മൂവാറ്റുപുഴയ്ക്ക് സമീപം തൃക്കളത്തൂരിൽ വെച്ചാണ് അർധരാത്രിയോടെ അപകടമുണ്ടായത്.

അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ലോറി ഡ്രൈവറെ എറണാകുളം രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. ആന്ധ്രയിൽ നിന്ന് ശബരിമലയിലേക്ക് വന്ന തീർത്ഥാടക സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ തീർത്ഥാടകരുടെ നില ഗുരുതരമല്ല.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/326618/sabarimala-pilgrims-bus-collides-with-mini-lorry-four-injured)