---
title: "ടിപ്പർ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം ; മൂന്നുപേർക്ക് പരിക്ക് , ഒരാളുടെ നില ഗുരുതരം"
english_title: "Tipper lorry and car collide; three injured, one in critical condition"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/326500/tipper-lorry-and-car-collide-three-injured-one-in-critical-condition"
published_at: "2025-11-18T12:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691c13aaa10ad_arrest.jpg"
keywords: []
---

# ടിപ്പർ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം ; മൂന്നുപേർക്ക് പരിക്ക് , ഒരാളുടെ നില ഗുരുതരം

> **Lead Summary:** തിരുവല്ല: ടിപ്പർ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. മൂന്നുപേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. എം.സി റോഡിലെ തിരുവല്ല പേരുംതുരുത്തിയിലാണ് സംഭവം.

## Article Content

തിരുവല്ല: ടിപ്പർ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. മൂന്നുപേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. എം.സി റോഡിലെ തിരുവല്ല പേരുംതുരുത്തിയിലാണ് സംഭവം.

തൃശ്ശൂർ ചാലക്കുടി മാർത്താലയ്ക്കൽ വീട്ടിൽ തങ്കപ്പൻ (61), ഭാര്യ ലളിതാ തങ്കപ്പൻ (54), ടിപ്പർഡ്രൈവർ തിരുവല്ല ചുമത്ര അമ്പനാട്ടുകുന്നിൽ വീട്ടിൽ അഭിലാഷ് (39) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ എട്ടരയോടെ ആയിരുന്നു അപകടം. ചങ്ങനാശ്ശേരി ഭാഗത്ത് നിന്നും എംസാൻഡ് കയറ്റി വന്ന ലോറിയും എതിർവശത്തുനിന്നും വന്ന മാരുതി സ്വിഫ്റ്റ് കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

തങ്കപ്പൻ ആണ് കാർ ഓടിച്ചിരുന്നത്. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് മൂവരെയും തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ലളിത തങ്കപ്പന്റെ നില ഗുരുതരമായി തുടരുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/326500/tipper-lorry-and-car-collide-three-injured-one-in-critical-condition)