---
title: "പിറവം നഗരസഭാ തിരഞ്ഞെടുപ്പിൽ 27ആം ഡിവിഷനിൽ മത്സരിക്കുന്ന മഹേഷ് കുമാറിന് കെട്ടിവയ്ക്കാനുള്ള തുക പ്രൈവറ്റ് ബസ് വർക്കേഴ്സ് യൂണിയൻ നൽകി"
english_title: "The Private Bus Workers Union has given the deposit to Mahesh Kumar, who is contesting the Piravom Municipal Election in the 27th Division."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/326350/the-private-bus-workers-union-has-given-the-deposit-to-mahesh-kumar-who-is-contesting-the-piravom-municipal-election-in-the-27th-division"
published_at: "2025-11-17T14:09:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691adfc80e2b0_mahesh.jpg"
keywords: []
---

# പിറവം നഗരസഭാ തിരഞ്ഞെടുപ്പിൽ 27ആം ഡിവിഷനിൽ മത്സരിക്കുന്ന മഹേഷ് കുമാറിന് കെട്ടിവയ്ക്കാനുള്ള തുക പ്രൈവറ്റ് ബസ് വർക്കേഴ്സ് യൂണിയൻ നൽകി

> **Lead Summary:** പിറവം : നഗരസഭയിൽ തദ്ദേശ തെരെഞ്ഞടുപ്പിൽ നഗരസഭ 27-ാം ഡിവിഷനിൽ മത്സരിക്കുന്ന പിറവം മേഖല പ്രൈവറ്റ് ബസ് വർക്കേഴ്സ് യൂണിയൻ സി ഐ ടി യു സെകട്ടറിയും, ജില്ലാ വൈസ് പ്രസിഡണ്ടുമായ മഹേഷ് കുമാറിന് കെട്ടിവെയ്ക്കുന്നതിനുള്ള നിരതദ്രവ്യം യൂണിയൻ സംസ്ഥാന സെക്രട്ടറി കെ കെ കലേശൻ കൈമാറി.

## Article Content

പിറവം : നഗരസഭയിൽ തദ്ദേശ തെരെഞ്ഞടുപ്പിൽ നഗരസഭ 27-ാം ഡിവിഷനിൽ മത്സരിക്കുന്ന പിറവം മേഖല പ്രൈവറ്റ് ബസ് വർക്കേഴ്സ് യൂണിയൻ സി ഐ ടി യു സെകട്ടറിയും, ജില്ലാ വൈസ് പ്രസിഡണ്ടുമായ മഹേഷ് കുമാറിന് കെട്ടിവെയ്ക്കുന്നതിനുള്ള നിരതദ്രവ്യം യൂണിയൻ സംസ്ഥാന സെക്രട്ടറി കെ കെ കലേശൻ കൈമാറി.

ഇന്ന് രാവിലെ 11 മണിക്ക് കൂടിയ പൊതുയോഗത്തിൽ എം കെ ജയൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ.പി പോളി സ്ഥാനാർത്ഥിയ്ക്ക് ഹാരമണിയിച്ചു. 3-ാം ഡിവിഷനിലെ സ്ഥാനാർത്ഥി എബിൻ വർഗ്ഗീസ് യോഗത്തിൽ സന്നിഹിതനായിരുന്നു. എൽ ഡി എഫ് നഗരസഭ കൺവീനർ വി ആർ സോമൻ , സി ഐ ടി യു കൺവീനർ ജേക്കബ് പോൾ, യൂണിയൻ ജില്ലാ കമ്മിറ്റിയംഗം ജോൺസൺ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/326350/the-private-bus-workers-union-has-given-the-deposit-to-mahesh-kumar-who-is-contesting-the-piravom-municipal-election-in-the-27th-division)